ഞാൻ നിലവിൽ ഹൈദരാബാദിലാണുള്ളത്. പുഷ്പയുടെ ഷൂട്ടിലാണ്. ഇതുവരെ കൈകാര്യം ചെയ്യാത്ത ഒരു വേഷമാണ് ഈ ചിത്രത്തിൽ. പടം ഭംഗിയായി തീർത്തു തിയറ്ററിൽ എത്തിക്കുന്നതിലായിരുന്നു ഫോക്കസ്.
പുതുതായി ഒരു കാര്യം ചെയ്യുമ്പോൾ കൊടുക്കുന്ന പ്രാധാന്യം ഉണ്ടല്ലോ. ഞാൻ സ്ഥിരമായി ചെയ്യുന്ന പരിപാടിയാണെങ്കിൽ ഇങ്ങനെ വന്ന് പറയണ്ട കാര്യമൊന്നും ഇല്ല. ഞാന്‍ പ്രകാശന് പോലുള്ള സിനിമയ്ക്ക് പ്രൊമോഷൻ ആവശ്യം ഇല്ല. ഞാനും സത്യേട്ടനും എന്താണ് ആളുകൾക്കു നൽകുക എന്ന കാര്യം ക്ലിയർ ആണ്.
അത് ഞങ്ങൾ രണ്ടു പേർക്കും അറിയാം. ഈ ചിത്രത്തിൽ ജിത്തുവും ഒരു പുതിയ സാധനം ട്രൈ ചെയ്യുന്നു. ഞാനും ആദ്യമായാണ് ഇങ്ങനെ ഒരു വേഷം ചെയ്യുന്നത്. അതുകൊണ്ട് ഒരു ഇൻട്രോ നൽകേണ്ടത് ആവശ്യമെന്ന് തോന്നി. പിന്നെ ഇതിലൊന്നുമല്ല ഞാൻ വിശ്വസിക്കുന്നത്. എന്റെ ജോലി സിനിമ ചെയ്യുക എന്നതാണ്. നല്ല സിനിമയാണെങ്കിൽ അത് സിനിമ തന്നെ പ്രൂവ് ചെയ്തോളും.
-ഫഹദ് ഫാസിൽ