ഹോളിവുഡ് ഓഡിഷനിൽ എല്ലാവരും വളരെ സൗഹൃദത്തിലാണ് പെരുമാറിയത്. എനിക്ക് അഭിനയിച്ചു കാണിക്കാന്‍ അവര്‍ ഒരു സീന്‍ തന്നു. ആ സീനിനു മുമ്പോ അതിനു ശേഷമോ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു.
ഒരു വലിയ നടനാണ് ആ സിനിമയില്‍ അഭിനയിക്കുന്നത്. അദ്ദേഹത്തോടൊപ്പമാണ് ഞാന്‍ ആ സീനില്‍ അഭിനയിക്കേണ്ടത്. അതുചെയ്തപ്പോഴാണ് ഞാന്‍ ഒരു കാര്യം തിരിച്ചറിഞ്ഞത്. ഒരു സീന്‍ പെട്ടന്ന് അഭിനയിക്കാണം എന്നുപറഞ്ഞ് എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തു വന്നാല്‍ പോലും എനിക്കതു കൃത്യമായി ചെയ്യാന്‍ കഴിയില്ല.
എനിക്ക് അഭിനയം പതിയെ സംഭവിക്കേണ്ടതാണ്. ഇതാണ് എന്റെ രീതി. തിരക്കഥയ്ക്കൊപ്പം പോകുന്ന ആളല്ല ഞാന്‍. ഒരു സിനിമ നിര്‍മാണത്തിന്റെ ഏറ്റവും ഭംഗിയുള്ള ഭാഗം അതിന്റെ ചിത്രീകരണമാണ്. അത് വളരെയേറെ ബുദ്ധിമുട്ടുള്ളതാണ്. എന്നാല്‍ നല്ല രസകരവുമാണ്. -ഫഹദ് ഫാസിൽ