ത​നി​ക്ക് ഒ​രു​പാ​ട് ഇ​ഷ്ട​മാ​യി​രു​ന്നു ഒൻപതാം ക്ലാസിലെ ആ പെൺകുട്ടിയെ; പ്രണയനൊമ്പരം പറഞ്ഞ് ഫഹദ്

മ​ല​യാ​ള സി​നി​മ​യി​ലെ യു​വ​നാ​യ​ക​രി​ല്‍ ശ്ര​ദ്ധേ​യ​നാ​ണ് ഫ​ഹ​ദ്. കു​ട്ടി​ക്കാ​ലം മു​ത​ലേ സി​നി​മ​യെ​ന്തെ​ന്നു നേ​രി​ല്‍ ക​ണ്ടു വ​ള​ര്‍​ന്ന താ​ര​ത്തി​ന് സി​നി​മ കു​ടും​ബ​വി​ഷ​യ​മാ​ണ്.

ഫ​ഹ​ദി​നെ ചു​റ്റി​പ്പ​റ്റി ര​സ​ക​ര​മാ​യ നി​ര​വ​ധി വാ​ര്‍​ത്ത​ക​ളു​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും ഒ​മ്പ​താം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ത​നി​ക്കു​ണ്ടാ​യ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചു തു​റ​ന്നു പ​റ​യു​ക​യാ​ണ് ഫ​ഹ​ദ്.

ആ ​പെ​ണ്‍​കു​ട്ടി​യെ ത​നി​ക്ക് ഒ​രു​പാ​ട് ഇ​ഷ്ട​മാ​യി​രു​ന്നു. എ​ന്നും അ​വ​ളെ കാ​ണാ​ന്‍ ശ്ര​മി​ക്കുമായിരുന്നു. ഇ​പ്പോ​ള്‍ അ​വ​ള്‍ എ​വി​ടെ​യെ​ന്ന് അ​റി​യി​ല്ല. ക​ല്യാ​ണം ക​ഴി​ഞ്ഞ് എ​വി​ടെ​യെ​ങ്കി​ലും സു​ഖ​മാ​യി ജീ​വി​ക്കു​ന്നു​ണ്ടാ​കാം -ഫഹദ് പറ‍യു
ന്നു.

സ്ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കു​ന്ന കാ​ര്യ​ത്തി​ലും ഫ​ഹ​ദ് പി​ന്നി​ല​ല്ല. മാ​തൃ​ത്വം, പ്ര​ണ​യം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് സ്ത്രീ​ക​ളെ ഒ​ത്തി​രി ഇ​ഷ്ട​മാ​ണെ​ന്ന് താ​രം പ​റ​യു​ന്നു.

ത​ന്‍റെ കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന ന​ടി​മാ​രോ​ടെ​ല്ലാം മാ​ന്യ​ത​യോ​ടെ​യു​ള്ള പെ​രു​മാ​റ്റ​മാ​ണ് താ​ര​ത്തി​നു​ള്ള​ത്. ആ​രോ​ടും ക്ഷോ​ഭി​ക്കു​ക​യോ, കു​റ്റം പ​റ​യു​ക​യോ ചെ​യ്യാ​റി​ല്ല.

ഇ​തെ​ല്ലാം താ​ര​ത്തി​ന്‍റെ ഗു​ണ​ങ്ങ​ളാ​യി മ​റ്റു​ള്ള​വ​ര്‍ പ​റ​യു​ന്ന​തു​മാ​ണ്.ഫ​ഹ​ദി​ന്‍റെ ആ​ദ്യ സി​നി​മ പ​രാ​ജ​യ​മാ​യി​രു​ന്നു. അ​തോ​ടു​കൂ​ടി അ​യാ​ള്‍ അ​സ്ത​മി​ച്ചെ​ന്നു പ​ല​രും ക​രു​തി.

പി​ന്നെ താ​ര​ത്തി​ന്‍റെ ക​രി​യ​റി​ല്‍ നീ​ണ്ട ഇ​ട​വേ​ള​യാ​യി​രു​ന്നു. ശേ​ഷം ചാ​പ്പ കു​രി​ശ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഞെ​ട്ടി​ക്കു​ന്ന തി​രി​ച്ചു​വ​ര​വാ​ണ് താ​രം ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്ന് അ​ഭി​ന​യ​പ്രാ​ധാ​ന്യ​മു​ള്ള നി​ര​വ​ധി വേ​ഷ​ങ്ങ​ള്‍. ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഫ​ഹ​ദ് സ​ജീ​വ​മാ​ണ് ഇ​പ്പോ​ള്‍.

Related posts

Leave a Comment