നടനാകണമെന്ന ആഗ്രഹം ചെറുപ്പത്തില്‍ തനിക്കില്ലായിരുന്നുവെന്നും മറ്റൊരു ജോലിയും കിട്ടാത്തതിനാലാണ് താന്‍ അഭിനയത്തിലേക്ക് തിരിഞ്ഞതെന്നും നടന് ഫഹദ് ഫാസിൽ. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്.
ഞാന്‍ ഡിഗ്രി പോലും പൂര്‍ത്തിയാക്കിയിട്ടില്ല. പഠിക്കാന്‍ മോശമായിരുന്നത് കൊണ്ടല്ല. ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ എനിക്ക് കഴിയാഞ്ഞതാണ് അതിന് കാരണം.
എന്നാല്‍ പിന്നീട് കിട്ടിയ അഭിനന്ദനങ്ങള്‍ ഇത് തന്നെയാണ് എന്റെ വഴിയെന്ന് ഉറപ്പിച്ചു. ജീവിതകാലം മുഴുവന്‍ സിനിമയില്‍ അഭിനയിക്കണമെന്നില്ല. ചെയ്യാനാകുന്ന അത്രെയും നാള് ഈ ജോലി ചെയ്യും. ഫഹദ് പറഞ്ഞു.
ട്രാന്‍സ് ആണ് റിലീസിനൊരുങ്ങുന്ന ഫഹദ് ചിത്രം. നസ്രിയ ആണ് ചിത്രത്തിലെ നായിക. സിനിമ ഫെബ്രുവരി 14ന് തീയറ്ററുകളിലെത്തും.