ഒ​രു​കോ​ടി 15 ല​ക്ഷം രൂ​പ കിട്ടാനുണ്ടെന്ന പരാതിയുമായി അബ്ദുൾ അസീസ്; ഫാ​ഷ​ന്‍ ഗോ​ള്‍​ഡി​നെ​തി​രെ  പ​യ്യ​ന്നൂ​രി​ല്‍ വീ​ണ്ടും കേ​സ്


പ​യ്യ​ന്നൂ​ര്‍: എം.​സി. ഖ​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ ഉ​ള്‍​പ്പെ​ടെ പ്ര​തി​യാ​യ ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് നി​ക്ഷേ​പ ത​ട്ടി​പ്പി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഒ​രു​കേ​സു​കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

ചെ​റു​വ​ത്തൂ​രി​ലെ അ​ബ്ദു​ള്‍ അ​സീ​സ് ഹാ​ജി (52)യു​ടെ പ​രാ​തി​യി​ലാ​ണ് പു​തി​യ കേ​സ്. ഇ​തോ​ടെ പ​യ്യ​ന്നൂ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ള്‍ 16 ആ​യി.

2013ല്‍ ​ഫാ​ഷ​ന്‍ ഗോ​ള്‍​ഡി​ന്‍റെ പ​യ്യ​ന്നൂ​ര്‍ ശാ​ഖ​യി​ല്‍ ഒ​ന്നേ​മു​ക്കാ​ല്‍ കോ​ടി രൂ​പ നി​ക്ഷേ​പി​ച്ച​തി​ല്‍ 60 ല​ക്ഷം രൂ​പ തി​രി​ച്ചു​കി​ട്ടി​യ​താ​യും ബാ​ക്കി​യു​ള്ള ഒ​രു​കോ​ടി 15 ല​ക്ഷം രൂ​പ തി​രി​ച്ചു​ന​ല്‍​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്നു​മാ​ണ് അ​ബ്ദു​ള്‍ അ​സീ​സ് ഹാ​ജി​യു​ടെ പ​രാ​തി.

ഇ​ദ്ദേ​ഹ​ത്തി​ന്റെ പ​രാ​തി പ്ര​കാ​രം ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എം.​സി. ഖ​മ​റു​ദ്ദീ​ന്‍, മാ​നേ​ജി​ഗ് ഡ​യ​റ​ക്ട​ര്‍ പി.​കെ. പൂ​ക്കോ​യ ത​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​തോ​ടെ പ​യ്യ​ന്നൂ​രി​ല്‍ വ​ന്ന പ​രാ​തി​ക​ളി​ല്‍ മാ​ത്ര​മാ​യി ആ​റു​കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പു​ക​ളാ​ണ് ന​ട​ന്ന​ത്.

Related posts

Leave a Comment