അമിതവേഗത്തിൽ വന്ന ബൈക്കിടിച്ച് ആലപ്പുഴയിൽ നാലുവയസുകാരി ഫൈഹ മോൾ മരണമടഞ്ഞ ദു:ഖം ഇതുവരെയും നാടിനെയും നാട്ടാരെയും വിട്ടകന്നിട്ടില്ല.
കഴിഞ്ഞ ദിവസം വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. കുട്ടിയെ ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി.യഥാസമയം ചികിത്സ ലഭിക്കാതിരുന്നത് കുട്ടിയുടെ മരണത്തിന് കാരണമായിട്ടുണ്ടെന്ന് കുടുംബം പരാതിപ്പെട്ടു.
ഇപ്പോഴിതാ ഫൈഫ മോൾ സ്കൂളിലെ ശിശുദിനത്തിനായി പഠിച്ച പ്രസംഗത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വെെറലാകുന്നത്. ശുചിത്വത്തെ കുറിച്ചാണ് ഫെെഹ മോളുടെ പ്രസംഗം.
”ആരോഗ്യത്തിന് ശുചിത്വം ആവശ്യമാണ്.അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം. ദിവസവും രാവിലെ എണിയിക്കുക. രണ്ടുനേരം പല്ലുതേക്കുക. ഇതെല്ലം നമുക്ക് പതിവാക്കാം. ശുചിത്വമുള്ള നാട് ആരോഗ്യമുള്ള നാട്. ഓരോ വീടും വൃത്തിയാവട്ടെ നാട് നന്നാവട്ടെ. ഇതാണ് നമ്മുടെ മുദ്രാവാക്യം. ഇതിനായി കൈകൾ കോർക്കാം” എന്നാണ് ഫൈഹ മോൾ പ്രസംഗിച്ചത്.