പേടി എന്നത് ആര്‍ക്കും നിയന്ത്രിക്കാനാവാത്തതാണ്. വലിയ ശബ്ദത്തെ പേടിയുള്ളവപരാണധികവും. മനുഷ്യരിലാണ് ഇത്തരം പേടി കൂടുതല്‍ കണ്ടിട്ടുള്ളത്. എന്നാല്‍ മൃഗങ്ങള്‍ക്കിടയില്‍ ഇതുവരെ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലായിരുന്നു, ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ട ആടിന്റെ കാര്യം ഒഴികെ. ടെന്നിസിയിലുള്ള മയോട്ടോണിയ എന്ന വിഭാഗത്തില്‍ പെട്ട ആടുകള്‍ വളരെ നേരിയ ഒരു തുമ്മലിന്റെ ശബ്ദം കേട്ടാല്‍പ്പോലും തലകറങ്ങി വീഴുമത്രെ. അമേരിക്കയിലെയും യൂറോപ്പിലെയും തണുപ്പു കാലാവസ്ഥയുള്ള മേഖലകളില്‍ വളരുന്ന ആടുകളാണ് മയോട്ടോണിയ ആടുകള്‍. ബോധം കെടുന്ന ആടുകള്‍ എന്നാണ് ഇവയുടെ വിളിപ്പേരു തന്നെ. ഇവ ഇങ്ങനെ വീഴുന്നതിനുമുണ്ട് ഒരു പ്രത്യേകത.
ഒരു സെക്കന്റ് അനങ്ങാതെ നിന്നിട്ട് വെട്ടിയിട്ട പോലെ നിലത്തു വീഴും. പിന്നീട് ഒരു നിമിഷം കാലു നാലും ആകാശത്തേക്കുയര്‍ത്തി കിടക്കും. പിന്നീട് വശം തിരിഞ്ഞ് അല്‍പ്പനേരം അനങ്ങാതെ കിടന്ന ശേഷം പതുക്കെ എഴുന്നേല്‍ക്കും. ബോധം പോകുന്നതു കൊണ്ടല്ല, മറിച്ച് ശരീരം പൂര്‍ണ്ണമായി നിശ്ചലമാകുന്നതുകൊണ്ടാണ് ഈ ആടുകള്‍ ഇങ്ങനെ പെരുമാറുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. മസിലുകളെ ബാധിക്കുന്ന ഈ അവസ്ഥയുടെ പേര് മയോട്ടോണിയ കൊഗ്‌നീഷ്യ എന്നാണ്. നാഡീ ഞരമ്പുകള്‍ക്കോ തലച്ചോറിനോ ഇതുമായി ബന്ധമില്ലെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. മറ്റ് ആടുവര്‍ഗ്ഗങ്ങള്‍ക്കും ഇതു വരാറുണ്ടെങ്കിലും വളരെ അപൂര്‍വ്വമായി മാത്രമാണ് ഇങ്ങനെ ബോധം മറയുന്നത്. മനുഷ്യരിലും ഈ അവസ്ഥ കാണാറുണ്ട്. ഇത്തരത്തില്‍ ശബ്ദം കേട്ട് ആടുകള്‍ വിറങ്ങലിച്ചുനില്‍ക്കുന്നതിന്റെ വീഡിയോകള്‍ യൂട്യൂബിലും മറ്റും നിരവധിയാളുകള്‍ കണ്ടുകഴിഞ്ഞു.