വടക്കഞ്ചേരി: കുതിരാൻ വഴുക്കുംപാറയിലെ വീട്ടുകാർക്കാണ് ഫയർ ഓഫീസർ സ്മിനേഷ്കുമാർ, സുമൻ എന്നിവർ രക്ഷകരായത്.
ഫയർ സ്റ്റേഷൻ നന്പറിലേക്ക് ചുവന്നമണ്ണ് വഴുക്കുംപാറയിൽ നിന്നും മേക്കാട്ടിൽ സ്മിനാ മാത്യു എന്ന സ്ത്രീയാണ് വിളിച്ച് തന്റെ എട്ട് മാസം പ്രായമായ കുഞ്ഞിന് അത്യാവശ്യമായി മരുന്ന് ആവശ്യമാണെന്നും വീട്ടിൽ പുറത്തു പോവാൻ ആളില്ലാത്തതിനാൽ എത്തിച്ചു തന്നു സഹായിക്കണമെന്നും സേനയുടെ സേവനം ആവശ്യമാണെന്നും വിളിച്ചു പറഞ്ഞത്.
വടക്കഞ്ചേരിയിലെ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങി ബൈക്കിൽ വഴുക്കുംപാറയിൽ എത്തി സ്മിനയുടെ അമ്മയുടെ കയ്യിൽ കുഞ്ഞിനുള്ള മരുന്ന് എത്തിക്കുകയായിരുന്നു.
1056 എന്ന ദിശയിൽ വിളിച്ചാണ് കുഞ്ഞിനുള്ള മരുന്ന് ഏതാണെന്ന് അറിയാൻ കഴിഞ്ഞതെന്നും കണ്ട്രോൾ റൂമിൽ വിളിച്ചാണ് ഫയർ ഫോഴ്സ് സേവനം ആവശ്യപെട്ടതെന്നും സ്മിനാ മാത്യു പറഞ്ഞു.