ജോണ്സണ് വേങ്ങത്തടം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായരുടെ കോടതിക്കുമുന്നിലുള്ള മൊഴി കേസന്വേഷണത്തിൽ എൻഐഎയ്ക്കു നിർണായകമാകും.
കേസിന്റെ തുടക്കം മുതല്‍ തീവ്രവാദ, ദേശവിരുദ്ധ ബന്ധമുണ്ടെന്ന നിലപാടുമായി മുന്നോട്ടു പോകുന്ന എന്‍ഐഎയ്ക്കു ലഭിച്ച അനുകൂലമായ നിലപാടാണ് സന്ദീപ് നായരുടെ മൊഴിയും യുഎഇയുടെ കേസിനുള്ള പിന്തുണയും. രണ്ടു ദിവസം കൊണ്ടാണ് സന്ദീപിന്റെ മൊഴി കോടതി ശേഖരിച്ചത്.
ഗള്‍ഫിലെത്തുന്നവർക്ക് ആഡംബര കാർ ഒരുക്കും
കൊച്ചി: ദുബായില്‍ വളര്‍ന്നുവന്ന യുവ ബിസിനസുകാരനാണ് ഫൈസല്‍ ഫരീദ്. ഇദേഹത്തിന്റെ പിതാവ് വര്‍ഷങ്ങളായി ദുബായിലായിരുന്നു. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അഥോറിറ്റിയിലായിരുന്നു ജോലി. ഫൈസല്‍ വളര്‍ന്നതും ഇവിടെത്തന്നെ.
അറബി ഭാഷ നന്നായി അറിയാം. സ്വദേശികളുമായി ഏറെ അടുപ്പം. ഹൈസ്കൂള്‍ വിദ്യാഭ്യാസം നാട്ടിലായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം വീണ്ടും ദുബായിലേക്ക് പോയി. പിന്നീട് ഫൈസലിനു നാടുമായി കാര്യമായ ബന്ധമില്ല.
മകന് ബിസിനസില്‍ പച്ചപിടിച്ചതോടെ മാതാപിതാക്കള്‍ നാട്ടിലേക്കു മടങ്ങിയെങ്കിലും ഫൈസലിന്റെ നാട്ടിലേക്കുള്ള വരവ് അപൂര്‍വമായിരുന്നു. എന്തെങ്കിലും ചടങ്ങുകള്‍ക്ക് എത്തിയാല്‍പോലും ഉടന്‍ മടങ്ങും. സൗഹൃദങ്ങളുമില്ല.
കാര്‍ പ്രേമിയായിരുന്നുവെങ്കിലും നാട്ടില്‍ വിലകൂടിയ കാറുകള്‍ വാങ്ങിയിടുകയോ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ നാട്ടില്‍ നിന്നു ഗള്‍ഫിലെത്തുന്ന ബന്ധുക്കള്‍ക്കു വമ്പന്‍ കാറുകളില്‍ യാത്ര ഒരുക്കിക്കൊടുത്തിരുന്നു.
പ്രോസോണ്‍ ഓയില്‍ ഫീല്‍ഡ് ആന്‍ഡ് നാച്വറല്‍ ഗ്യാസ് എന്ന സ്ഥാപനത്തില്‍ ബിസിനസ് പങ്കാളിത്തമുണ്ടായിരുന്നു ഫൈസലിന്. വീസയും ഈ സ്ഥാപനത്തിന്റെ പേരിലാണ്. സൗദിയിലും പാര്‍ട്ണര്‍ഷിപ്പില്‍ കമ്പനിയുണ്ടായിരുന്നു. എന്നാല്‍ എണ്ണവില ഇടിഞ്ഞതോടെ എല്ലാം പ്രതിസന്ധിയിലായി.
സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തുമായി ചേര്‍ന്നു ദുബായ് കരാമയില്‍ ഫൈസല്‍ ബിസിനസ് ചെയ്തിരുന്നു. കൊമേഴ്സ്യല്‍ ബാങ്ക് ഇന്റർനാഷനലില് റിക്കവറി സെക്ഷനില്‍ ജോലി ചെയ്തിരുന്ന സരിത്തുമായി സൗഹൃദത്തിലായെന്നും അങ്ങനെ ഒരുമിച്ചു സംരംഭം തുടങ്ങിയെന്നുമാണു സൂചന.
നാലു മലയാള സിനിമകളില്‍ ഫൈസല്‍ പണം മുടക്കിയതായി വിവരം പുറത്തുവന്നിരുന്നു. തെലുങ്ക് ചിത്രത്തിന്റെ വിതരണവും ഏറ്റെടുത്തു. എന്നാല്‍, ഒന്നിലും പേരു വച്ചിട്ടില്ല.