
പൊൻകുന്നം: ഒരുകിലോഗ്രാം കഞ്ചാവുമായി എത്തി എക്സൈസിനെ വെട്ടിച്ചു കടന്നു കളഞ്ഞയാൾക്കു വേണ്ടി അന്വേഷണം ഉൗർജിതമാക്കി.
കഞ്ചാവുമായി സ്കൂട്ടറിൽ എത്തിയ എരുമേലി വഴക്കനാട് പനച്ചിയിൽ ഫിറോസ് ഫൈസലാണ് പിടിയിലായത്. ഇയാൾക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന കനകപ്പലം നെല്ലിക്കശേരി ജിബിൻ ബിജുവിനെയാണ് എക്സൈസ് അന്വേഷിക്കുന്നത്.
ഇന്നലെ എരുമേലി-കുറുവാമൂഴി റോഡിൽ ഓരുങ്കൽക്കടവ് പാലത്തിന് സമീപത്തുനിന്നാണ് വാഹനപരിശോധനക്കിടെ കഞ്ചാവ് കണ്ടെത്തിയത്.
ഇവർക്ക് കഞ്ചാവ് വിൽപ്പനക്കായി കൈമാറിയ വെണ്‍കുറിഞ്ഞി കൊല്ലമുള വെള്ളാപ്പള്ളിൽ ടോണി തോമസിനെതിരെയും എക്സൈസ് കേസെടുത്തിട്ടുണ്ട്. ഫിറോസ് ഫൈസലിനെ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സർക്കിൾ ഇൻസ്പെക്ടർ സഞ്ജീവ്കുമാർ, എക്സൈസ് പ്രിവന്റീവ് ഓഫീസർ ജെയ്സണ്‍ ജേക്കബ്, വി.ആർ.വിനോദ്, വി.ടി.അഭിലാഷ്, ശ്രീലേഷ്, നിമേഷ്, നിയാസ്, അഫ്സൽ കരീം, ആനന്ദ് ബാബു, ഷാനവാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.