കോഴിക്കോട്: കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച കാരാട്ട് ഫൈസലിന് ജയം. പതിനഞ്ചാം ഡിവിഷനായ ചുണ്ടപ്പുറം വാര്‍ഡിൽനിന്നാണ് ഫൈസല്‍ വിജയിച്ചത്.
ഐഎന്‍എല്‍ നേതാവ് ഒ.പി. റഷീദായിരുന്നു എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. ഏഴ് വോട്ട് മാത്രമാണ് എൽഡിഎഫിന് നേടാൻ സാധിച്ചത്.
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ ഫൈസലിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിത്വം നിഷേധിച്ചിരുന്നു. ഇതോടെ ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധി തേടിയത്.
പിടിഎ റഹീം എംഎൽഎയുടെ നേതൃത്വത്തിൽ പ്രദേശിക നേതൃത്വമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കാരാട്ട് ഫൈസലിനെ പ്രഖ്യാപിച്ചത്.
എന്നാൽ ജില്ലാ നേതൃത്വം ഇതിനെതിരെ രംഗത്തെത്തുകയും ഫൈസലിനോട് മത്സരരംഗത്ത് നിന്നും പിൻമാറാൻ ആവശ്യപ്പെടുകയുമായിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ ഫൈസലിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിത്വം നിഷേധിച്ചിരുന്നു. ഇതോടെ ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധി തേടിയത്.
പിടിഎ റഹീം എംഎൽഎയുടെ നേതൃത്വത്തിൽ പ്രദേശിക നേതൃത്വമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കാരാട്ട് ഫൈസലിനെ പ്രഖ്യാപിച്ചത്. എന്നാൽ ജില്ലാ നേതൃത്വം ഇതിനെതിരെ രംഗത്തെത്തുകയും ഫൈസലിനോട് മത്സരരംഗത്ത് നിന്നും പിൻമാറാൻ ആവശ്യപ്പെടുകയുമായിരുന്നു.