പരപ്പനങ്ങാടി: കൊടിഞ്ഞിയിലെ ഫൈസല്വധവുമായി ബന്ധപ്പെട്ടു പിടിയിലായ പ്രതികളിലൊരാളുടെ ഉടമസ്ഥതയിലുള്ള ഡ്രൈവിംഗ് പരിശീലനകേന്ദ്രം അജ്ഞാതര്‍ തീവച്ചു. മൂന്നുവാഹനങ്ങള്‍ കത്തിനശിച്ചു. ഇന്നു പുലര്‍ച്ചെയാണ് തീവച്ചതെന്ന് കരുതുന്നു. ഫൈസല്‍ വധക്കേസില്‍ പിടിയിലായ ബിജെപി പ്രവര്ത്തകന് ജയപ്രകാശിന്റെ ഉടമസ്ഥതയിലുള്ളതും പരപ്പനങ്ങാടി സ്വദേശി ജെനീഷ് നടത്തിപ്പുകാരനുമായ ചെട്ടിപ്പടിയിലെ ബി ഫോര്‍ യു ഡ്രൈവിംഗ് സ്കൂളിനാണ് തീവച്ചത്.
ഇവിടുത്തെ പരിശീലനവാഹനങ്ങളായ മാരുതി കാറും രണ്ടു മോട്ടോര്‍ ബൈക്കുകളുമാണ് കത്തിനശിച്ചത്. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവത്തില്‍ ബിജെപി പ്രതിഷേധം രേഖപ്പെടുത്തി. താനൂര്‍ സിഐയും പരപ്പനങ്ങാടി എസ്ഐയും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.