കാട്ടാക്കട : രണ്ട് പെൺമക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന പാലക്കാട് സ്വദേശിയായ യുവതിയേയും കാമുകനെയും മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു.
നെന്മാറ ചാത്തമംഗലം സ്വദേശി അശ്വതി(29), പാലക്കാട് കാഞ്ഞിരപ്പുഴ പള്ളിശേരി പള്ളിപ്പാട് വീട്ടിൽ കുഞ്ഞുമണി (40) എന്നിവരാണ് പിടിയിലായത്.
വിളവൂർക്കൽ ഈഴക്കോട് കോളച്ചിറയുള്ള ഭർത്താവിനും മക്കൾക്കുമൊപ്പം താമസിച്ചിരുന്ന യുവതി സമൂഹ മാധ്യമത്തിലൂടെയാണ് കുഞ്ഞുമണിയുമായി പരിചയപ്പെട്ടത്.
ഭർത്താവിന്റെ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പാലക്കാട്ടു നിന്ന് അറസ്റ്റിലായത്.
മക്കളോടൊപ്പം ജീവിക്കാൻ അശ്വതി വിസമ്മതിച്ചതായി പോലീസ് പറഞ്ഞു. മലയിൻകീഴ് എസ്ഐ സൈജു,ഗ്രേഡ് എസ്ഐമാരായ അലോഷ്യസ്,സുരേഷ്കുമാർ,എസ്സിപിഒമാരായ ജയശങ്കർ, അഭിലഷ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി . പ്രതികളെ കോടതി റിമാൻഡ് ചെയ്തു.