സര്‍ക്കാര്‍ ഡാറ്റ ഉപയോഗിച്ച് ആധാറും പാനുമുള്പ്പെടെ വന്‍ വ്യാജരേഖാ നിര്‍മാണം. രണ്ടു ലക്ഷത്തോളം ആധാര്‍ കാര്‍ഡുകളും പാന്‍ കാര്‍ഡുകളും വോട്ടേഴ്സ് ഐഡിയും നിര്‍മിച്ച രണ്ടു പേര് ഗുജറാത്തില്‍ അറസ്റ്റിലായി.
രാജ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയായി സംഭവമെന്ന് ഗുജറാത്ത് പോലീസ് പ്രതികരിച്ചു. 15 മുതല്‍ 200 രൂപയ്ക്കു വരെയാണ് ഇവ വില്‍പ്പന നടത്തിയത്.
രണ്ടു ലക്ഷത്തോളം വ്യാജരേഖകള്‍ നിര്‍മിച്ച് രാജ്യത്താകമാനം വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാര്‍ വെബ്സൈറ്റുകളിലൂടെ നുഴഞ്ഞു കയറിയാണ് ഈ വ്യാജനിര്‍മാണം. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.
വ്യാജരേഖാ നിര്‍മാണവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ രാജസ്ഥാന്, ഉത്തര്‍പ്രദേശ് സ്വദേശികളാണ്. പരംവീര്‍ സിങ് താക്കൂര്‍ എന്നയാളുടെ പേരിലാണ് വെബ്സൈറ്റ് രജിസ്റ്റര്‍ ചെയ്തത്.
മൂന്നു വര്‍ഷത്തോളമായി വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുപയോഗിച്ചാണ് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചത്.
പ്രതികളിലൊരാളായ സോംനാഥിന് അഞ്ചാംക്ലാസ് വിദ്യാഭ്യാസമേ ഉള്ളൂ, സാങ്കേതിക സഹായത്തിനു മറ്റാരെയെങ്കിലും ആശ്രയിച്ചിരിക്കാമെന്നും ഗുജറാത്ത് പോലീസ് പറയുന്നു.