തലയോലപറമ്പ്: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് സ്കൂട്ടറില്‍ സഞ്ചരിച്ച പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന് ബൈക്ക് യാത്രക്കാരായ യുവാക്കളെ മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തതായി പരാതി.
മറവന്തുരുത്ത് അപ്പകോട്ട് 22നായിരുന്നു അപകടം. അപകടം നടന്ന സ്ഥലത്തിനു സമീപത്തെ കടയിലുണ്ടായിരുന്ന സ്കൂട്ടര്‍ യാത്രികന്റെ ബന്ധുവും എറണാകുളം റേഞ്ച് ഡിഐജി ഓഫിസിലെ പോലീസ് ഉദ്യോഗസ്ഥനുമായ അനീഷ് യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നെന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ അപകടം ബൈക്കിലെത്തിയ യുവാക്കളല്ല ഉണ്ടാക്കിയതെന്നു പറഞ്ഞതോടെയാണ് ഇയാള്‍ പിന്മാറിയത്. മര്‍ദ്ദനമേറ്റ യുവാക്കള്‍ തലയോലപറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കാനെത്തിയപ്പോള് വൈക്കം ആശുപത്രിയില്‍ ചികിത്സ തേടാന്‍ പോലീസ് നിര്‍ദ്ദേശിച്ചു.
ആശുപത്രിക്കു പുറത്തുവന്ന യുവാക്കളെ പോലീസ്അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ യുവാക്കളെ റിമാന്‍ഡ് ചെയ്ത് കാക്കനാട് ജുവനൈല്‍ ഹോമിലേക്ക് അയയ്ക്കുകയായിരുന്നുവെന്നു ഇവര്‍ ആരോപിച്ചു.
യഥാർഥ കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിഐജി, എസ്പി എന്നിവര്‍ക്കു പരാതി നല്കാന് കേരള കോണ്‍ഗ്രസ്-എം തലയോലപറമ്പ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.