പാലക്കാട്: വ്യാജരേഖാ കേസില്‍ എസ്ഫ്ഐ മുന്‍ നേതാവ് കെ.വിദ്യയ്ക്ക് ജാമ്യം. ഉപാധികളോടെ മണ്ണാര്‍ക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്.
50,000 രൂപയുടെ രണ്ടാള് ജാമ്യമാണ് അനുവദിച്ചത്. പാസ്പോര്‍ട്ട് ഹാജരാക്കണം. കേരളം വിട്ടുപോകരുത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം.
അഗളി പോലീസ് എടുത്ത കേസിലാണ് ജാമ്യം. മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ കെ.വിദ്യക്കെതിരേ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചുകഴിഞ്ഞെന്ന് അഗളി പോലീസ് നേരത്തെ അറിയിച്ചിരുന്നു.
വിദ്യയെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ നീലേശ്വരം പോലീസിന് വിദ്യയെ അറസ്റ്റ്ചെയ്യാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.