പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് കെ. വിദ്യ സമര്‍പ്പിച്ച വ്യാജരേഖയുടെ പ്രിന്റ് അഗളി പോലീസ് എറണാകുളം പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയില്‍നിന്നു കണ്ടെടുത്തു.
ഇവിടെനിന്നാണ് വിദ്യ വ്യാജരേഖയുടെ പ്രിന്റ് എടുത്തതെന്നു പോലീസ് പറഞ്ഞു.കഫേ ഉടമയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
ഗൂഗിളിന്റെ സഹായത്തോടെയാണ് വിദ്യയുടെ ഫോണില്‍നിന്ന് വിവരങ്ങള്‍ വീണ്ടെടുത്തത്. അട്ടപ്പാടി കേസില്‍ ഈ മാസം തന്നെ കുറ്റപത്രം സമര്‍പ്പിക്കും.
വ്യാജരേഖ ഉണ്ടാക്കിയത് മൊബൈല്‍ ഫോണില്‍ ആരുടെയും സഹായമില്ലാതെ ആണെന്നും ആ ഫോണ്‍ തകരാര്‍ സംഭവിച്ച് ഉപേക്ഷിച്ചുവെന്നും വിദ്യ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. വ്യാജരേഖയുടെ അസല്‍ പകര്‍പ്പ് നശിപ്പിച്ചെന്നും പറഞ്ഞിരുന്നു.
പ്രിന്റ് എടുത്ത പാലാരിവട്ടത്തെ കഫേ ഒരു വർഷം മുമ്പ് പൂട്ടി പോയിരുന്നു. ഇപ്പോള്‍ കഫേ ഉടമയെ കണ്ടെത്തിയാണ്് പോലീസ് വ്യാജരേഖയുടെ പ്രിന്റ് കണ്ടെടുത്തത്.