വ്യാജ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നിരവധി ആളുകള്‍ക്ക് നല്‍കിയ മലയാളി ലാബ് ടെക്‌നീഷ്യന്‍ കുവൈറ്റില്‍ അറസ്റ്റില്‍. രഹസ്യാന്വേഷണത്തെ തുടര്‍ന്നാണ് ടെക്‌നീഷ്യനെ അറസ്റ്റ് ചെയ്തത്.
കോവിഡ് നെഗറ്റീവാണെന്ന് കാണിക്കുന്ന വ്യാജ പിസിആര്‍ സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ മറ്റുള്ളവര്‍ക്ക് തയ്യാറാക്കി നല്‍കിയത്.
ഫര്‍വാനിയയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശിയാണ് പിടിയിലായത്. വിവിധ രാജ്യക്കാരായ 60 പേര്‍ക്ക് ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.
ആവശ്യക്കാര്‍ സിവില്‍ ഐഡി നമ്പര്‍ മാത്രം നല്‍കിയാല്‍ മതി. സര്‍ട്ടിഫിക്കറ്റിനായി സ്വന്തം സ്രവം ശേഖരിച്ച് പരിശോധനാവിധേയമാക്കി ആവശ്യക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്.