ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടത്തിയ വ്യാജ ഡോക്ടറും കൂട്ടാളിയും പിടിയില്‍.
മുംബൈയിലെ ഗോവണ്ടിയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ജൂണ്‍ 17നാണ് സംഭവം. ഷൊയ്ബ്, ഇര്ഫാന് സയിദ് എന്നിവരാണു പിടിയിലായത്. യുവതിയുടെ ഭര്‍ത്താവാണ് പ്രതികളെ പിടികൂടിയത്.
പരിശോധനയ്ക്കായി ഡോക്ടറുടെ മുറിയിലേക്കുപോയ യുവതിയെ ഏറെനേരമായി കാണാതിരുന്നതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് അന്വേഷിച്ചെത്തിയത്.
അതിക്രമം കണ്ടതോടെ ഭര്‍ത്താവ് ബഹളമുണ്ടാക്കി. പിന്നാലെ പോലീസിനെ അറിയിച്ചു. പാതി ബോധത്തില്‍ കണ്ടെത്തിയ ഭാര്യയെ ഇരുവരും മോശമായി സ്പര്ശിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു.
പോലീസ് അന്വേഷണത്തിനിടെയാണ് ഡോക്ടറായ ആള് വ്യാജനാണെന്നു വ്യക്തമായത്. ആശുപത്രിക്കും ലൈസന്‍സ് ഉണ്ടായിരുന്നില്ല.
ആശുപത്രി ഉടമ ജമീല്‍ ഖാന് അടക്കം മൂന്നുപേര്‍ക്കെതിരെ കേസെടുത്തതായി മുംബൈ പോലീസ് അറിയിച്ചു. ഉടമ ഒളിവിലാണ്.