ഏട്ടന്‍റെ ശബ്ദം എന്ത് സൂപ്പറാ… സ്ത്രീ​യെ​ന്ന വ്യാ​ജേ​ന ചാ​റ്റിം​ഗ്; യുവാവിന്‍റെ അസ്ലീല വീഡിയോ കൈക്കലാക്കി തട്ടിയത് ലക്ഷങ്ങൾ; ജംഷീദെന്ന നസീറ ചില്ലറക്കാരിയല്ല…

വ​ട​ക​ര: ഹ​ണി ട്രാ​പ്പി​ൽ കു​ടു​ക്കി പ​ണം ത​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ ചോ​മ്പാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൊ​ക്ലി ഒ​ള​വി​ലം പ​ള്ളി​ക്കു​നി വ​ര​യാ​ലി​ൽ ജം​ഷീ​ദി​നെ​യാ​ണ് (28) ചോ​മ്പാ​ല എ​സ്ഐ ര​ഞ്ജി​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ണ്ണൂ​ർ കാ​വു​മ്പ​ടി തി​ല്ല​ങ്കേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ന​സീ​റ എ​ന്ന പേ​രി​ൽ വാ​ട്സ്ആ​പ് സ​ന്ദേ​ശ​മ​യ​ച്ച് അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്.

ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച യു​വാ​വി​നെ ബൈ​ക്കി​ൽ ക​യ​റ്റി പ​ള്ളൂ​രി​ലെ എ​ടി​എ​മ്മി​ൽ കൊ​ണ്ടു​വ​ന്ന് അ​ര​ല​ക്ഷം കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണു പ​രാ​തി.

പി​ന്നീ​ട് ഫോ​ൺ​പേ വ​ഴി 11,000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്തു. സ​മാ​ന​മാ​യ രീ​തി​യി​ല്‍ ജം​ഷീ​ദ് മ​റ്റാ​രെ​യെ​ങ്കി​ലും പ​റ്റി​ച്ചി​ട്ടു​ണ്ടോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു.

മു​മ്പ് ല​ഹ​രി​മ​രു​ന്നു കേ​സി​ല്‍ പ്ര​തി​യാ​യി​ട്ടു​ണ്ടെ​ന്ന് ജം​ഷീ​ദ് പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment