പട്ടിയൊട്ടു പുല്ലു തിന്നുകയുമില്ല പശുവിനെ കൊണ്ടു തീറ്റിക്കുകയുമില്ല, പ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ അപേക്ഷ നല്കിയാല്‍ സ്ഥലം സര്‍ക്കാര്‍ കൊണ്ടുപോകുമെന്ന് കേരളത്തില്‍ വ്യാജപ്രചരണം, വ്യാജപ്രചരണം ഷെയര്‍ ചെയ്താല്‍ കുടുങ്ങും

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതിക്കെതിരേ കേരളത്തില്‍ ഒരുവിഭാഗം വ്യാജപ്രചരണം അഴിച്ചുവിടുന്നു. ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടെയാണ് അപേക്ഷ നല്കാനെത്തുന്നവരെ ഭയപ്പെടുത്തുന്ന നീക്കങ്ങള്‍. കേരളത്തില്‍ ഇതുവരെ 12 ലക്ഷത്തോളം പേര്‍ അപേക്ഷിച്ച പദ്ധതിയില്‍ ചേര്‍ന്നാല്‍ സ്ഥലം സര്‍ക്കാര്‍ സ്വന്തമാക്കുമെന്നാണ് പ്രചാരണം. ഈ സ്ഥലത്ത് വീടുവയ്ക്കാന്‍ പറ്റില്ലെന്നും സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്നുമാണ് വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കുന്നത്. സിപിഎം അനുകൂല സൈബര്‍ സംഘങ്ങളാണ് ഈ നീക്കത്തിനു പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു.

വ്യാജ ആരോപണത്തിനെതിരേ സൈബര്‍ സെല്ലിന് പരാതി ലഭിച്ചതോടെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വ്യാജ പ്രചരണം നടത്തിയ ഫേസ്ബുക്ക് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തിലാണ്. കോഴിക്കോട് രണ്ടുപേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം 6,000 രൂപ പ്രതിവര്‍ഷം ലഭിക്കുന്ന പദ്ധതിയില്‍ ആദ്യഗഡുവായ 2,000 രൂപ തിങ്കളാഴ്ച്ച മുതല്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

ഞായറാഴ്ച്ച ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബൃഹത്പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതി രാജ്യത്തെ കഠിനാധ്വാനികളായ കോടിക്കണക്കിന് കര്‍ഷകരുടെ ആഗ്രഹങ്ങള്‍ക്ക് ചിറകുമുളപ്പിക്കുന്നതാണെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. പദ്ധതിക്ക് തുടക്കംകുറിച്ച ദിവസത്തെ ചരിത്രദിനമെന്ന് വിശേഷിപ്പിച്ച അദ്ദേഹം കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ എന്‍.ഡി.എ. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അതിനുള്ള തെളിവാണ് ഈ പദ്ധതിയെന്നും അവകാശപ്പെട്ടു.

രാജ്യത്തെ 12 കോടിയിലേറെ വരുന്ന കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ മൂന്നുഗഢുക്കളായി ആറായിരം രൂപയുടെ സഹായം നല്‍കുന്നതാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി. ആകെ 75000 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചിലവഴിക്കുന്നത്. പദ്ധതിയുടെ ഭാഗമായ ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഞായറാഴ്ച തന്നെ ആദ്യഗഢു ബാങ്ക് അക്കൗണ്ടിലൂടെ നല്‍കും. രണ്ട് ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുള്ള എല്ലാ കുടുംബങ്ങള്‍ക്കും പദ്ധതിയില്‍ അംഗമാകാം.

Related posts