നടി ഷക്കീല മരിച്ചെന്ന് സമൂഹമാധ്യമത്തില്‍ വ്യാജപ്രചരണം. ഒടുവില്‍ സംഭവത്തില്‍ പ്രതികരണവുമായി താരം നേരിട്ട് രംഗത്തെത്തിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. വീഡിയോയിലൂടെയാണ് ഷക്കീല തന്റെ വ്യാജമരണവാര്‍ത്തയില്‍ പ്രതികരിച്ചത്.
താന്‍ വളരെ ആരോഗ്യവതിയോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നത്. തനിക്ക് കേരളത്തിലെ ജനങ്ങള്‍ നല്കുന്ന കരുതലിന് വളരെയധികം നന്ദിയുണ്ട്.
ആരോ തന്നേക്കുറിച്ച് ഒരു മോശം വാര്‍ത്ത ചെയ്തു, പക്ഷേ സംഗതിയുടെ നിജസ്ഥിതി അറിയാന്‍ നിരവധി പേരാണ് വിളിച്ചത്.
ആ വാര്‍ത്ത നല്കിയ ആള്‍ക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാം വീണ്ടും തന്നെക്കുറിച്ച് ഓര്‍ത്തതെന്നും താരം പറയുന്നു.
”ചലച്ചിത്ര നായിക ശ്രീമതി ഷക്കീല വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം കഴിഞ്ഞ ഇരുപതു ദിവസത്തില്‍ ഏറെയായി ചെന്നൈ അമൃത ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു ഇന്ന് വൈകിട്ട് 28-07-2021 ബുധന്‍ വൈകിട്ട് 7.00 ന് കോവിഡ് ബാധിച്ചു മരിക്കുകയായിരുന്നു.. തന്റെതായ അഭിനയ മികവ് കൊണ്ട് കേരളക്കരയെ ഇളക്കി മറിച്ച പ്രിയ കലാകാരിക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍” എന്ന രീതിയിലായിരുന്നു സന്ദേശം പ്രചരിച്ചത്.
