സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യറായ് ബച്ചന്റെയും മകൾ ആരാധ്യക്കെതിരായ വ്യാജ വാർത്തകൾ നീക്കം ചെയ്യാൻ ഗൂഗിളിനു കോടതി നിർദേശം.
ആരാധ്യയുടെ ആരോഗ്യനില സംബന്ധിച്ചു ചില യൂട്യൂബ് ചാനലുകൾ നൽകിയ വ്യാജ വാർത്തകൾ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതിയാണ് ഗൂഗിളിനോടു നിർദേശിച്ചത്.
വ്യാജ വാർത്തകൾക്കെതിരേ ആരാധ്യതന്നെ കഴിഞ്ഞദിവസം കോടതിയെ സമീപിച്ചിരുന്നു. ആരാധ്യ ഗുരുതരാവസ്ഥയിലാണെന്ന തരത്തിലായിരുന്നു യൂട്യൂബ് ചാനലുകൾ നൽകിയ വാർത്ത. ഇതിനെതിരേയാണു ആരാധ്യ ബച്ചൻ കോടതിയെ സമീപിച്ചത്.
കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ചു തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമലംഘനമാണെന്നും ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കുട്ടികളെ ബഹുമാനത്തോടെ മാത്രമേ കൈകാര്യം ചെയ്യാവൂവെന്നും കോടതി ചൂണ്ടിക്കാട്ടി.