അമേരിക്ക ഇന്നലെ ഞെട്ടി. അത്തരത്തിലൊരു വാര്‍ത്തയാണ് വാഷിംഗ്ടണ്‍ പോസ്റ്റില്‍ വന്നത്. സംഭവം വായിച്ചവര്‍ വായിച്ചവര്‍ ഞെട്ടി. എന്നാല്‍ കുറച്ചു വായിച്ചപ്പോഴാണ് പത്രത്തിന്റെ തിയതി ശ്രദ്ധയില്‍ പെടുന്നത്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു എന്നായിരുന്നു ഒന്നാംപേജിലെ തലക്കെട്ട്. ഒപ്പം ട്രംപ് തലകുനിച്ച് ഇറങ്ങി പോകുന്ന ചിത്രവും.
പത്രത്തിന്റെ തിയതി വായിച്ചപ്പോഴാണ് കേട്ട വാര്‍ത്ത തെറ്റായിരുന്നുവെന്ന നിരാശ അമേരിക്കക്കാര്‍ക്കും മനസിലായത്. 2019 മെയ് 1 എന്ന് എഴുതിയ ഒരു വ്യാജ പത്രമാണ് അവരുടെ കൈയിലെത്തിയത്. യഥാര്‍ത്ഥ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ അതെ വലിപ്പത്തില്‍ ബ്രോഡ് ഷീറ്റ് മാതൃകയില്‍, അതെ തരത്തിലുള്ള ടൈറ്റിലില്‍ ആണ് മെയ് 1 എന്ന് തീയതി രേഖപ്പെടുത്തിയ വ്യാജ പത്രം പുറത്തിറങ്ങിയത്.
വാഷിംഗ്ടണ്‍ പോസ്റ്റ് വെബ്സൈറ്റിന്റെ മാതൃകയില്‍ നിര്‍മിച്ച സൈറ്റില്‍ ഈ പത്രത്തിന്റെ പിഡിഎഫ് രൂപത്തിലുള്ള മുഴുവന്‍ രൂപവും ലഭ്യമാക്കിയിരുന്നു. ആരാണ് ഈ വ്യാജ പത്രത്തിന് പിന്നില്‍? എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. മുന്‍പ് തന്നെ ന്യൂ യോര്‍ക്ക് ടൈംസ് ന്റെ മാതൃകയില്‍ വ്യാജ പത്രം അച്ചടിച്ച ആക്ടിവിസ്റ് സംഘം ”മൂവ് ഓണ്‍” നെയാണ് ആദ്യം എല്ലാവരും സംശയിച്ചത്. എന്നാല്‍ തങ്ങള്‍ക്കും ഈ വാര്‍ത്ത കേള്‍ക്കാനും പറയാനുമൊക്കെ ആഗ്രഹമുണ്ട്. പക്ഷെ ഇത് ചെയ്തത് ഞങ്ങള്‍ അല്ല എന്ന ഈ ഗ്രൂപ്പ് ട്വിറ്ററില്‍ തുറന്നെഴുതി. ഒരു യുവതി വൈറ്റ്ഹൗസിനു മുന്നില്‍ വ്യാജപത്രം വില്ക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.