ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം മരണവാര്‍ത്ത കേള്‍ക്കുക എന്ന അപൂര്‍വ സൗഭാഗ്യം പല സിനിമാതാരങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. പഴയകാല നടി അഞ്ജുവിനാണ് ഈ സൗഭാഗ്യം അവസാനമായി ലഭിച്ചത്. മലയാളം തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഞ്ജു മരിച്ചെന്ന വാര്‍ത്ത ഒരു തമിഴ് ഓണ്‍ലൈനാണ് പുറത്തു വിട്ടത്.
ഇതേത്തുടര്‍ന്ന് വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതിഷേധവുമായി അഞ്ജു തന്നെ രംഗത്തെത്തി. കൗരവര്‍, നീലഗിരി എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു.
‘വ്യാജവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഞാനും അതാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് എന്നേയും എന്റെ കുടുംബത്തേയും മാനസികമായി തളര്‍ത്തുന്നു. അഞ്ജു മാധ്യമങ്ങളോട് വ്യക്തമാക്കി.
അഞ്ജുവിന്റെ സുഹൃത്തും ക്യാമറാമാനും നടനുമായ നാട്ടിയും വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. അവര്‍ തമിഴ്‌നാട്ടിലെ വലസരവക്കം എന്ന സ്ഥലത്ത് സന്തോഷത്തോടെ ജീവിക്കുകയാണ്. പിന്നെന്തിനാണ് ഉത്തരത്തിലുള്ള വ്യാജ വാര്‍ത്ത പടച്ചുവിടുന്നതെന്ന് അദ്ദേഹം ചോദിച്ചു. രണ്ടാം വയസ്സില്‍ സിനിമയിലെത്തിയ നടിയാണ് അഞ്ജു. മഹേന്ദ്രന്റെ ഉത്തിരി പൂക്കള്‍ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.
തുടര്‍ന്ന് നിരവധി സിനിമയില്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് ആയി അഭിനയിച്ച നടി ‘ബേബി അഞ്ജു’ അറിയപ്പെട്ടു. പിന്നീട് സൂപ്പര്‍ താരങ്ങളുടെ നായികയായും നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്തു. താഴ്വാരം, കൗരവര്‍, നീലഗിരി തുടങ്ങിയവ അഞ്ജുവിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 1988ല്‍ രുക്മിണി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും അഞ്ജുവിന് ലഭിച്ചിട്ടുണ്ട്.