കോഴിക്കോട്: യുപി സ്കൂള്‍ അധ്യാപകന്റെ വീട്ടില്‍ വന്‍കള്ളനോട്ട് വേട്ട. 17.38 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ പിടികൂടി. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് കള്ളനോട്ടുകള്‍ പിടിച്ചത്.
സമാനമായ കള്ളനോട്ട് കേസില്‍ അറസ്റ്റിലായി ഒരു മാസം മുമ്പാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്. ഇതേതുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
വയനാട് ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് വാഹന പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടയില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ റെയ്ഡ് നടത്തിയത്.
ഇയാളുടെ പിതാവ് അധ്യാപകനായിരുന്നു. അദ്ദേഹം മരിച്ചതിനെത്തുടര്‍ന്നാണ് ഹിഷാമിന് ജോലി ലഭിച്ചത്.