ഭോപ്പാൽ: ജയിലിൽനിന്ന് അച്ചടിവിദ്യ പഠിച്ച തടവുപുള്ളി ജയിൽ മോചിതനായശേഷം വ്യാജ കറൻസി നോട്ടുകൾ നിർമിച്ചതിനു പിടിയിലായി. ഭൂപേന്ദ്ര സിംഗ് ധാക്കത്ത് (35) ആണു പിടിയിലായത്.
മധ്യപ്രദേശിലെ വിദിഷയിലാണു സംഭവം. കഴിഞ്ഞ ദിവസം 200 രൂപയുടെ95 വ്യാജ കറൻസികളുമായി പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കളർ പ്രിന്റർ, ആറു മഷി കുപ്പികൾ, പേപ്പർ എന്നിവയും ഇയാളുടെ വീട്ടിൽനിന്നു കണ്ടെടുത്തതായി സിറോഞ്ച് സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ് ഉമേഷ് തിവാരി പറഞ്ഞു.
ജില്ലയിൽ കുറച്ചുനാളായി കള്ളനോട്ടടിച്ച് വിപണിയിൽ ഇറക്കുന്നതായി ഇയാൾ സമ്മതിച്ചു. കൊലപാതകം ഉൾപ്പെടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഭൂപേന്ദ്ര സിംഗ്.