കണ്ണൂർ: പൊടിക്കുണ്ടിലെ ഒരു സ്ഥാപനത്തിൽ നിന്നും വാങ്ങിയ സ്കൂട്ടറിന്റെ പേരിൽ സെയിൽസ്മാൻ വ്യാജ ഒപ്പിട്ട് ലോൺ എടുത്തതായി പരാതി.
സെയ്ൽസ് മാൻ അഖിലിനെതിരെയാണ് മൂന്നുനിരത്ത് സ്വദേശി പി.വി. മിഥുൻ കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതി നൽകിയത്. 2022 മേയ് 31 നാണ് മിഥുൻ സ്ഥാപനത്തിൽ നിന്നും സ്കൂട്ടർ വാങ്ങിയത്.
തന്റെ അറിവോ സമ്മതമോ ഇല്ലാതെ ലോൺ ആപ്ലിക്കേഷനിലും സെയിൽ സർട്ടിഫിക്കറ്റിലും വ്യാജ ഒപ്പിട്ട് 88000 രൂപ ഇൻഡസ് ബാങ്കിൽ നിന്നും ലോൺ എടുത്തെന്നാണ് പരാതിയിൽ പറയുന്നത്.
വാഹനത്തിന് കൃത്യമായി സർവീസ് നൽകിയില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു