ശബരിമല വിഷയത്തില്‍ ഇപ്പോള്‍ സോഷ്യല്മീഡിയയില്പ്പോലും വലിയ രീതിയിലുള്ള ചര്‍ച്ചകളും വാദപ്രതിവാദങ്ങളും തര്‍ക്കങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.
രാഷ്ട്രീയപാര്‍ട്ടികള്‍ പരസ്പരം കരിവാരി തേക്കാനുള്ള കുപ്രചരണങ്ങളാണ് അതില്‍ തന്നെ ഏറ്റവും അപകടകരം. അത്തരത്തിലുള്ള ഒരു പ്രചരാണത്തിന് മാധ്യമങ്ങള്‍ തിരശീല ഇട്ടിരിക്കുകയാണിപ്പോള്‍. അയ്യപ്പ ഭക്തനെ പോലീസ് ചവിട്ടുന്നതും മറ്റൊരു പോലീസുകാരന് തടയുന്നതുമായ ചിത്രമാണ് വൈറലാകുന്നത്.
മനിഷാദ… അരുത് കാട്ടാള, അരുത്… അയ്യപ്പഭക്തനെ ആക്രമിക്കുന്ന പോലീസുകാരന് എന്ന തലകുറിപ്പോടു കൂടിയാണ് ചിത്രം വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍, ഇത് 2013ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സിപിഎം നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകനെ ഗ്രേഡ് എസ്ഐ വിജയദാസ് ചവിട്ടുന്നതാണ്. അന്ന് ഒരു പത്രം ഒന്നാം പേജില്‍ ഈ ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ഈ ചിത്രമാണ് ഇപ്പോള്‍ അയ്യപ്പഭക്തനെ പോലീസ് മര്‍ദിക്കുന്നു എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു വിഭാഗം ആളുകള്‍ പ്രചരിപ്പിക്കുന്നത്. നേരത്തെയും, ശബരിമലയിലെ പ്രതിഷേധങ്ങള്‍ക്കിടെ പോലീസ് അതിക്രമം എന്ന പേരില്‍ നിരവധി വ്യാജ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഇങ്ങനെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതരും അറിയിച്ചിരിക്കുകയാണ്.