ശീതളപാനീയങ്ങൾ ഇഷ്ടപ്പെടുന്നവരെയെല്ലാം പരിഭ്രാന്തരാക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു ഫാക്ടറി പോലെ തോന്നിക്കുന്ന സ്ഥലമാണ് വീഡിയോ കാണിക്കുന്നത്.
ഇതിൽ ഒരാൾ പാനീയം തയ്യാറാക്കുന്നതും ഫണൽ ഉപയോഗിച്ച് കുപ്പികളിൽ നിറയ്ക്കുന്നതും മറ്റൊരാൾ ആ കുപ്പികൾ പാക്ക് ചെയ്യുന്നതും കാണാം. ഈ പ്രക്രിയ നടക്കുമ്പോൾ കൊക്കകോള അല്ലെങ്കിൽ സ്പ്രൈറ്റ് ഉൾപ്പെടെയുള്ള ഉപയോഗിച്ച ശീതളപാനീയ കുപ്പികളുടെ ഒരു വലിയ സംഭരണം സൈഡിൽ അടുക്കി വച്ചിരിക്കുന്നത് കാണാം. അന്തിമ ഉൽപ്പന്നം യഥാർഥ കൊക്ക കോള കുപ്പി പോലെ കാണപ്പെടുന്നു.
@DealsDhamaka എന്ന ഉപയോക്താവാണ് വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തത്. “ഭയപ്പെടുത്തുന്നു…. ഈ ലോകത്തിലെ എല്ലാം കെട്ടിച്ചമച്ചതോ മായം കലർന്നതോ ആണ്…”. എന്നാണ് അയാൾ വീഡിയോ പങ്കുവച്ച് പറഞ്ഞത്.
ആരോഗ്യം അപകടത്തിലാക്കാൻ സാധ്യതയുള്ള ഇത്തരം പാനീയങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് നെറ്റിസൺമാരും ഈ പോസ്റ്റിനോട് പ്രതികരിച്ചു. വീഡിയോ ഷൂട്ട് ചെയ്ത തീയതിയോ സമയമോ കൃത്യമായ സ്ഥലമോ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. ഈ ദൃശ്യങ്ങൾ ശീതളപാനീയങ്ങൾ ഇഷ്ടപ്പെടുന്ന ആളുകളുടെ മനസ്സിൽ വീഡിയോ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നു.
Scaryyyy…
— Vineeth K (@DealsDhamaka) March 29, 2024
Everything in this world is fabricated or adulterated these days …
pic.twitter.com/XuZ25avksj