തൃശ്ശൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയ്ക്ക് സമീപമുള്ള ബിഎസ്എന്‍എല്‍ ഓഫീസില്‍ ടൈംബോംബ് ഭീഷണി. ഓഫീസില്‍ കണ്ടെത്തിയ ടൈംപീസ് ബോബാണെന്ന സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് പരിഭ്രാന്തരായ ജീവനക്കാര്‍ പുറത്തേക്കോടുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. ഓഫീസ് ആവശ്യത്തിനെത്തിയ നാട്ടുകാരും പരിഭ്രാന്തരായി.
ഇതിനിടയില്‍ ധൈര്യശാലിയായ ഒരു ജീവനക്കാരന്‍ ടൈമര്‍ ക്ലോക്ക് കെട്ടിടത്തിന് പുറത്തുകൊണ്ടുപോയിവെച്ച് പോലീസില്‍ വിവരമറിയിച്ചു.തുടര്‍ന്ന് എസ്.ഐ. ജലീല്‍ കറുത്തേടത്ത് നടത്തിയ പരിശോധനയില്‍ ഇത് ക്ലോക്കാണെന്ന് കണ്ടെത്തി ബാറ്ററി ഊരിമാറ്റി. അങ്ങനെ ടൈംബോംബ് നിര്‍വീര്യമായതോടെയാണ് ജോലിക്കാര്‍ക്ക് ശ്വാസം നേരെവീണത്. സംഭവത്തെപ്പറ്റി പോലീസ് അന്വേഷിക്കുന്നുണ്ട്.