ചെറുതോണി: സ്വകാര്യ സ്കുളിലെ പ്രധാന അധ്യാപികയോട് ലൈഗികച്ചുവയോടെ പെരുമാറുകയും സമൂഹ മധ്യമങ്ങളിലൂടെ അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയക്കുകയും ഫോട്ടോ ഉപയോഗിച്ച് വ്യാജ വീഡിയോ നിർമിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.
തങ്കമണി കാൽവരിമൗണ്ട് എട്ടാംമൈൽ കരിക്കത്തിൽ കെ.എസ്. അർജുൻ (31) ആണ് അറസ്റ്റിലായത്. ഇയാൾ താമസിക്കുന്ന തൊടുപുഴ കുമാരമംഗലത്തുള്ള വാടക വീട്ടിൽനിന്നും തങ്കമണി പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അധ്യാപിക കഴിഞ്ഞ ഒൻപതിന് തങ്കമണി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് നടപടി.
പ്രതിക്കെതിരേ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. തങ്കമണി സിഐ എം.പി. എബി, സീനീയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ കുമാർ, ജിതിൻ ഏബ്രഹാം, സിജു ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.