നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണിമുഴക്കിയ യുവാവ് പിടിയില്‍. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രന് ആണ് പിടിയിലായത്.
സ്പൈസ് ജെറ്റ് വിമാനത്തില്‍ ഇന്നലെ രാത്രി ദുബായിക്ക് പോകാനെത്തിയതാണ് രാകേഷ്. എന്നാൽ ഇയാളുടെ ബാഗിന്റെ ഭാരം അനുവദിച്ചതിലും കൂടുതലായതിനാൽ ഭാരം കുറയ്ക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അപ്പോഴാണ് തന്റെ ബാഗിൽ ബോംബ് ഉണ്ടെന്ന് രാകേഷ് പറഞ്ഞത്.
തുടര്‍ന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തി. എയര്‍പോര്‍ട്ട് അധികൃതര്‍ രാകേഷിനെ നെടുമ്പാശേരി പൊലീസിന് കൈമാറി. പരിശോധനക്ക് ശേഷം രണ്ട് മണിക്കൂർ വെെകിയാണ് വിമാനം പുറപ്പെട്ടത്.