ഇന്നത്തെ കാലത്ത് ആളുകൾ കെട്ടിച്ചമച്ച പരാതികൾ അനവധി നൽകാറുണ്ട്. അതിനൊരു ഉത്തമ ഉദാഹരണമാണ് ഹരിയാനയിലെ ജജ്ജാർ ജില്ലയിൽ നിന്നും പുറത്തു വരുന്ന വാർത്ത.
2016 -ൽ വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തിയ യുവതിക്ക് ഭർത്താവിന്റെ വീട്ടുകാരുമായി പൊരുത്തപ്പെട്ടു പോകാൻ സാധിക്കാതെ വന്നു. അവർക്ക് എങ്ങനെയെങ്കിലും അമ്മായി അച്ഛനെയും അമ്മായി അമ്മയേയും ഭർത്താവിന്റെ വീട്ടിൽ നിന്നും പുറത്താക്കിയാൽ മതി എന്ന ചിന്ത ആയിരുന്നു. അങ്ങനെ അവരുമായി വഴക്കിട്ട് യുവതി ഭർത്താവിന്റെ മാതാപിതാക്കൾക്കെതിരായി പരാതി നൽകി.
തന്റെ പിന്നാലെ അമ്മായിയച്ഛൻ ഓടിവന്ന് തന്നെ ഇടിക്കാനും വടികൊണ്ട് തല്ലാനും ശ്രമിച്ചു എന്നും പിന്നാലെ അമ്മായിയമ്മ മുടിയിൽ പിടിച്ച് തന്നെ മുറ്റത്തേക്ക് വലിച്ചിഴയ്ക്കുകയും മർദിച്ച് അവശയാക്കുകയും ചെയ്തു എന്നും എഫ്ഐആറിൽ യുവതി ആരോപിച്ചു. ഇവരുടെ പരാതിയിൽ ഐപിസി സെക്ഷൻ 498 എ പ്രകാരം ഭർത്താവിന്റെ മാതാപിതാക്കൾക്ക് നേരേ കേസെടുക്കുകയും ചെയ്തു.
എന്നാൽ മരുമകൾ തങ്ങൾക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഹർജിക്കാർ ഭിന്നശേഷിക്കാർ ആണെന്നും 100% ശാരീരിക പരിമിതികൾ നേരിടുന്ന വിഭാഗത്തിൽ പെട്ടവരായിരുന്നതിനാൽ തന്നെ ഈ ആരോപണങ്ങൾ തെറ്റാണെന്ന് ഹരജിക്കാർ അവരുടെ അഭിഭാഷകൻ മുഖേന വാദിച്ചു. യുവതി ഇത് സ്വയം കെട്ടിച്ചമച്ച കഥയാണ് എന്നും അവർ വാദിച്ചു.
ഡോക്യുമെന്റുകൾ പരിശോധിച്ച ശേഷം ജസ്റ്റിസ് ഗുപ്തയ്ക്ക് സത്യാവസ്ഥ മനസിലാക്കുകയും യുവതിയുടെ കളളത്തരം പൊളിക്കുകയും ചെയ്തു. അമ്മായി അച്ഛന് ക്രച്ചസില്ലാതെ നടക്കാനാവില്ലന്നും ഓടി വന്ന് യുവതിയെ മർദിച്ചു എന്നത് സത്യമാവില്ല എന്ന് തെളിയിക്കപ്പെടുകയും ചെയ്തു. അതുപോലെതന്നെ യുവതി നിയമം ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടാനും കോടതി മറന്നില്ല.