ന്യൂഡല്‍ഹി: 2022ല്‍ കള്ളപ്പണത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും ചെയ്ത ഒരു ട്വീറ്റ് ഇപ്പോള്‍ വീണ്ടും വൈറൽ ആയിരിക്കുകയാണ്. ആ ട്വീറ്റ് ചെയ്തയാളുടെ ജീവിതത്തില്‍ സംഭവിച്ച വന്‍ വഴിത്തിരിവാണ് ഇതിനു കാരണം.കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ധീരജ് സാഹുവിന്റേതായിരുന്നു ആ ട്വീറ്റ്. ഇപ്പോള്‍ സാഹുവില്‍നിന്ന് കണക്കില്‍പ്പെടാത്ത 290 കോടി രൂപ പിടിച്ചെടുത്തതോടെയാണ് പഴയ ട്വീറ്റ് വീണ്ടും വൈറലായത്.
2022 ഓഗസ്റ്റ് 12ന് ചെയ്ത ട്വീറ്റില്‍ സാഹു പറഞ്ഞത് ഇങ്ങനെ…”നോട്ടു നിരോധനത്തിനു ശേഷവും രാജ്യത്തു കള്ളപ്പണവും അഴിമതിയും നിലനില്ക്കുന്നതില് എന്റെ ഹൃദയം വേദനിക്കുന്നു. എവിടെ നിന്നാണ് ജനങ്ങളില്‍ ഇത്രയധികം കള്ളപ്പണം എത്തുന്നതെന്ന് എനിക്കു മനസിലാവുന്നില്ല. ഈ രാജ്യത്ത് അഴിമതിയുടെ വേരറുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് കോണ്‍ഗ്രസിനാണ്…’
സാഹുവിന്റെ ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇരുണ്ട നര്‍മബോധമുള്ളയാളാണ് സാഹു എന്നു പറഞ്ഞ മാളവ്യ ‘കറപ്ഷന്‍ കി ധൂക്കാന് (അഴിമതിയുടെ കട) എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ് പങ്കുവച്ചത്.
കുറഞ്ഞത് 290 കോടി രൂപയാണ് സാഹുവിന്റെ ഉടമസ്ഥതയിലുള്ള ഒഡീഷയിലുള്ള ഡിസ്റ്റിലറി, ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളിലുള്ള അനുബന്ധ സ്ഥാപനങ്ങളിൽനിന്നു പിടിച്ചെടുത്തതത്. ഒഡീഷയിലുള്ള ബൗധ് ഡിസ്റ്റിലറിയില്‍നിന്ന് പണം എണ്ണുന്ന യന്ത്രങ്ങള്‍ അടക്കം പിടിച്ചെടുത്തു. മുമ്പ് എംപിയുടെ ജാര്‍ഖണ്ഡിലുള്ള വസതിയിലും റെയ്ഡ് നടത്തിയിരുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കള്ളപ്പണ വേട്ടകളിലൊന്നാണിത്. ഈ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടി സാഹുവിനെ കൈയൊഴിയുകയും ചെയ്തു.