ഗ​ർ​ഭി​ണി​യാ​യി അ​ഭി​ന​യി​ച്ച് എ​ല്ലാ​വ​രേ​യും പ​റ്റി​ച്ചു: പ​ത്താം മാ​സം ആ​ശു​പ​ത്രി​യി​ൽ എ​ത്തി ഒ​രു ദി​വ​സം പ്രാ​യ​മു​ള്ള കു​ട്ടി​യെ മോഷ്ടിച്ചു; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്…

ഗ​ർ​ഭി​ണി​യാ​യി അ​ഭി​ന​യി​ക്കു​ക​യും ഒ​ടു​വി​ൽ കു​ട്ടി​യെ മോ​ഷ്ടി​ക്കു​ക​യും ചെ​യ്ത യു​വ​തി പോ​ലീ​സ് പി​ടി​യി​ൽ. പൂ​ജ പ​ട്നി എ​ന്ന സ്ത്രീ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സൗ​ത്ത് ഡ​ൽ​ഹി​യി​ലാ​ണു സം​ഭ​വം.

വി​വാ​ഹം ക​ഴി​ഞ്ഞ് ഏ​ഴ് വ​ര്‍​ഷ​മാ​യി​ട്ടും ഗ​ര്‍​ഭം ധ​രി​ക്കാ​ത്ത യു​വ​തി, ഗ​ർ​ഭി​ണി​യാ​ണെ​ന്നു ഭ​ര്‍​ത്താ​വി​നോ​ടു ക​ള്ളം പ​റ​യു​ക​യും ഗ​ര്‍​ഭ​കാ​ലം അ​ഭി​ന​യി​ക്കു​ക​യു​മാ​യി​രു​ന്നു.

പ​ത്തു മാ​സ​മാ​യ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ ഇ​വ​ർ, സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഒ​രു ദി​വ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി.

കു​ഞ്ഞി​നെ കാ​ണാ​താ​യ​തോ​ടെ മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് യു​വ​തി അ​റ​സ്റ്റി​ലാ​യ​ത്. കു​ട്ടി​യെ പോ​ലീ​സ് ര​ക്ഷി​താ​ക്ക​ളെ തി​രി​കെ ഏ​ൽ​പി​ച്ചു.

Related posts

Leave a Comment