സമൂഹ മാധ്യമങ്ങളില്‍ പ്രശസ്തിക്ക് വേണ്ടിയും ഫോളോവേഴ്‌സിനെ കൂട്ടാന്‍ വേണ്ടി എന്തും ചെയ്യുന്ന കാലമാണിത്. ഫോളോവേഴ്‌സിന് മുന്നില്‍ തങ്ങള്‍ സാമൂഹിക പ്രതിബദ്ധത ഉള്ളവരാണെന്ന് കാണിക്കുവാന്‍ വേണ്ടി വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്ന സംഭവങ്ങൾ പതിവാണ്.
ഇങ്ങനെ അതിബുദ്ധികാണിച്ച ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ദി സോഷ്യല്‍ ജോക്കര്‍ എന്ന ടിക് ടോക് ഉപയോക്തവാണ് യുവതി രഹസ്യമായി പകര്‍ത്തിയ വീഡിയോയുടെ യഥാര്‍ഥവശം പുറത്തുവിട്ടത്.
തനിയ്ക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടെന്ന് കാണിക്കുവാനായി യുവതി ഒരു ബീച്ച് വൃത്തിയാക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. എന്നാല്‍ യുവതിയുടെ ഈ പ്രവര്‍ത്തി അവരറിയാതെ തന്നെ മറ്റൊരാള്‍ വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.
മൂന്ന് ഘട്ടങ്ങളിലൂടെയാണ് വീഡിയോയെ കുറിച്ച് വ്യക്തമാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ നിങ്ങളുടെ സുഹൃത്തിനെ കൊണ്ട് ചവറ്റുകുട്ടകളില്‍ മാലിന്യം നിറയ്ക്കുക. രണ്ടാം ഘട്ടത്തില്‍ നിങ്ങളുടെ ഓസ്‌കാര്‍ നേടാന്‍ കഴിയുന്ന പ്രകടനം കാഴ്ച വയ്ക്കുക.
മൂന്നാം ഘട്ടത്തില്‍ നല്ല പ്രവൃത്തി ചെയ്തതിനാൽ നൃത്തം ചെയ്തുകൊണ്ട് ആഘോഷിക്കുക. അവസാന ഘട്ടത്തില്‍ ചവറ്റുകുട്ടകള്‍ അവടെ തന്നെ ഉപേക്ഷിക്കുക.
ഇങ്ങനെയാണ് വീഡിയോ എടുത്തയാള്‍ പറഞ്ഞത്. ഇത് കാരണമാണ് മൃഗസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, ആളുകളെ സഹായിക്കല്‍ തുടങ്ങിയവയുടെ പോസ്റ്റുകള്‍ ഇന്‍റർനെറ്റില്‍ വരുന്നത് താന്‍ വെറുക്കുന്നതെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
To look like you care about the environment pic.twitter.com/w9eMWH5D2D
— CCTV IDIOTS (@cctvidiots) August 3, 2023