പലതരം വിമാനയാത്രകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു വൈറല്‍ യാത്ര ഇതാദ്യമാകും. സമൂഹമാധ്യമങ്ങളില്‍ വൈറലായിയിരിക്കുകയാണ് സൗദി രാജകുമാരനും പരുന്തുകളും.
സൗദി രാജകുമാരന് തന്റെ 80 പരുന്തുകള്‍ക്കായി പ്രത്യേകം ടിക്കറ്റുകള്‍ എടുത്ത് യാത്ര ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 2017ല്‍ നടന്ന വിമാനയാത്രയുടെ ദൃശ്യങ്ങളാണ് ഇത്.
യാത്രക്കാര്‍ക്കൊപ്പം വിമാനത്തില്‍ പരുന്തുകള്‍ യാത്ര ചെയ്യുന്ന ഫോട്ടോ പൈലറ്റിന്റെ സുഹൃത്താണ് സമൂഹമാധ്യങ്ങളിലുടെ പങ്കുവച്ചത്. സീറ്റുകളില്‍ ചേര്‍ത്ത് കണ്ണ് മുടിയ നിലയിലാണ് പക്ഷികളെ വിമാനത്തില്‍ കൊണ്ടുപോയത്.
യുഎഇയുടെ ദേശീയ പക്ഷിയാണ് ഫാല്‍ക്കണ്‍. ചരിത്രപരമായി പരുന്തുകള്‍ക്ക് പ്രാധാന്യം നല്കുന്ന സാംസ്കാരമാണ് അറേബ്യന്‍ രാജ്യങ്ങള്‍ക്കുള്ളത്. ഇവിടെ പക്ഷികളെ വിമാനത്തില്‍ കൊണ്ടുപോകുന്നത് പുതുമയല്ല. പക്ഷികള്‍ക്ക് പാസ്പോര്‍ട്ടും ഉണ്ട്.
പക്ഷികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകും എന്നതിന്റെ തെളിവാണ് ഈ വിമാനയാത്ര. ആളുകള്‍ക്കൊപ്പമുള്ള പരുന്തുകളുടെ യാത്രക്ക് ആരാധകരേറെയാണ്. കാഴ്ചക്കാരെ അമ്പരപ്പിച്ച യാത്ര സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.