മുട്ടം: ഭാര്യയെ ഉപദ്രവിച്ച ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. മുട്ടം തോട്ടുങ്കര നിലയ്ക്കകാട്ടില് ഷൈനി(37) നെതിരെയാണ് മുട്ടം പോലീസ് കേസെടുത്തത്. പതിനൊന്നര വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.രണ്ടു കുട്ടികളും ഉണ്ട്.
സൗന്ദര്യം പോരെന്നും സ്ത്രീധനം കുറഞ്ഞു പോയെന്നും പറഞ്ഞ് സ്ഥിരമായി ഇയാള്‍ ഭാര്യയെ ദേഹോപദ്രവം നടത്തുമായിരുന്നെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയവെ ഭാര്യ നല്കിയ മൊഴി പ്രകാരമാണ് പോലീസ് കേസെടുത്തത്.