മഴ തോരാതെ പെയ്യുമ്പോള് മഴയെ ശപിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. മഴയെപ്പറ്റി മനോഹരമായ കവിതകളും കഥകളും രചിക്കുന്നവര്വരെ ഇക്കാര്യത്തില് വ്യത്യസ്ഥരല്ല. എന്നാല് കലി തുള്ളുന്ന മഴയെയും പൊസിറ്റീവായി കാണാനാണ് ഈ കുടുംബത്തിനിഷ്ടം. ദാക്ഷിണ്യമേതുമില്ലാതെ കുത്തിയൊലിച്ചു പെയ്ത മഴയത്ത് വീടിനുള്ളില് വെള്ളം കയറിയപ്പോള് എന്നാല് പിന്നെ വള്ളംകളി ഇവിടെയാകാം എന്നാണ് ഈ വീട്ടുകാര് വിചാരിച്ചത്.
പെരുമഴക്കാലത്തെ ഈ വള്ളംകളി ഇപ്പോള് നവമാധ്യമങ്ങളില് ശ്രദ്ധ നേടുകയാണ്. വീടിനുള്ളിലെ കവിഞ്ഞൊഴുകുന്ന വെള്ളത്തില് കസേര നിരത്തിയിട്ട് ”കുട്ടനാടന് പുഞ്ചയിലെ”…. എന്ന പാട്ടു പാടിയാണ് ഈ പ്രകടനം. നേതൃത്വം നല്കുന്നത് മകന്. പിറകിലിരിക്കുന്ന അച്ഛനുമമ്മയും ഏറ്റുപാടുന്നു. മഴ താണ്ഡവമാടുമ്പോള് എങ്ങനെ ഇത്ര ലാഘവത്തോടെ ഇതൊക്കെ ചെയ്യുന്നുവെന്ന് ഒരു കൂട്ടര് വിമര്ശിക്കുന്നുണ്ട്. എന്നാല് ദു:ഖത്തിലും ഇങ്ങനെ ചിരിക്കാന് വലിയ ഹൃദയമുള്ളവര്ക്കേ പറ്റൂ എന്നും ഇവര് ഉള്ളില് കരഞ്ഞ് പുറമേ ചിരിക്കുകയാണെന്നും പറഞ്ഞ് ആശ്വസിപ്പിക്കുന്നവരുമുണ്ട്.