500 പേരുള്ള ഇമ്മിണി വലിയ കുടുംബഫോട്ടോ! വിവിധ ഇടങ്ങളില്‍ ചിതറിക്കിടന്ന കുടുംബാംഗങ്ങള്‍ ഒത്തുകൂടി; പിറന്നത് ഈ അപൂര്‍വ ചിത്രം

Family_photo_china

അഞ്ചും പത്തും പേരെ ഒരു ഫോട്ടോയില്‍ ഉള്‍പ്പെടുത്താന്‍ തന്നെ എന്തുമാത്രം ബുദ്ധിമുട്ട്. എന്നാല്‍, 500 പേരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന കാര്യത്തെപ്പറ്റി ചിന്തിക്കാന്‍കൂടി കഴിയുമോ.. കുടുംബാംഗങ്ങളുടെ ചിത്രമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. കുടുംബത്തിലുള്ള എല്ലാ അംഗങ്ങളെയും ഒരുമിച്ചൊന്നു കിട്ടാന്‍തന്നെ പാടാണ്.

ചൈനയിലെ ഷിഷി വില്ലേജിലെ ഷെയ്ജിംഗ് പ്രവിശ്യയില്‍ ഒരു കുടുംബഫോട്ടോ എടുത്തു. ചിത്രത്തിലുള്ളത് 500 പേര്‍! ബെയ്ജിംഗ്, സിന്‍ജിയാഗ്, തായ്‌വാന്‍ തുടങ്ങിയ ഇടങ്ങളില്‍ ചിതറിക്കിടന്ന കുടുംബാംഗങ്ങള്‍ ഒത്തുകൂടിയപ്പോഴാണ് ഈ അപൂര്‍വ ചിത്രം പിറന്നത്. ഇവരെയെല്ലാം ഒന്നിപ്പിക്കാന്‍ രണ്ടരവര്‍ഷം വേണ്ടിവന്നു. ഒരു ഡ്രോണിന്‍റെ സഹായത്തോടെയാണ് ഫോട്ടോ എടുത്തത്.

പാറക്കെട്ടുകളുടെ സമീപം പല തലമുറയിലുള്ള കുടുംബാംഗങ്ങള്‍ വരിവരിയായി നില്‍ക്കുന്ന ഈ ഫോട്ടോ ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായിരിക്കുകയാണ്. അംഗങ്ങളെല്ലാവരും ഫോട്ടോയ്ക്കായി നില്‍ക്കാന്‍ വേണ്ടിവന്നത് അര മണിക്കൂറാണ്.

Related posts