വിവാഹങ്ങൾപോലെ സാധാരണ നടക്കുന്ന ഒന്നായി മാറിയിരിക്കുന്നു വിവാഹമോചനങ്ങൾ. നാട്ടിൻപുറങ്ങളിൽപോലും വിവാഹമോചിതർ ധാരാളം. ഒരു ബന്ധത്തിൽനിന്നു മോചനം തേടിയശേഷം ഉടൻത്തന്നെ മറ്റൊരു വിവാഹം കഴിക്കുന്നവരും കുറവല്ല. വിവാഹമോചനത്തിനുള്ള കാരണങ്ങൾ പലർക്കും പലതാകും.
ഒന്നിച്ചുപോകാൻ ഒട്ടും കഴിയില്ലെന്ന് ഇരുവർക്കും തോന്നിയാൽ പിരിയുകതന്നെയാകും ഉചിതം. പക്ഷേ, വിവാഹമോചനത്തിനുള്ള നിയമനടപടികൾ അത്ര ഈസിയല്ല. കോടതിയിലും സർക്കാർ ഓഫീസിലുമൊക്കെ കയറിയിറങ്ങി മാസങ്ങൾ കാത്തിരിക്കേണ്ടിവരും.
എന്നാൽ, കഴിഞ്ഞ ദിവസം എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കണ്ടാൽ വിവാഹമോചനം ആഗ്രഹിക്കുന്നവർ ആവേശഭരിതരാകും. മൊബൈൽ ഫോണിൽ ഒരു യുവതി മെസേജ് അയച്ച് വിവാഹം ബന്ധം വേര്പിരിയുന്നതാണു വീഡിയോയിലുള്ളത്. ഏറെ സന്തോഷത്തോടെ ചിരിച്ചുകൊണ്ടാണു യുവതി സന്ദേശം അയയ്ക്കുന്നത്.
യുവതിക്കു ചുറ്റും കൂടിയിരുന്നവരെല്ലാം കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. “വേർപിരിയൽ ആഘോഷിക്കുന്ന വന്യമായ കുടുംബം’ എന്ന കുറിപ്പോടെയാണു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. അതേസമയം വിവാഹബന്ധം ഒഴിയാനുള്ള കാരണം വീഡിയോയിൽ
വ്യക്തമല്ല. “അവർ ഒരിക്കലും ആ വ്യക്തിയെ ഇഷ്ടപ്പെട്ടിരുന്നില്ല’ എന്നായിരുന്നു ഒരാളുടെ പ്രതികരണം.”ഇതാണ് എന്റെ കുടുംബത്തിൽനിന്ന് ഞാൻ ആഗ്രഹിക്കുന്ന പിന്തുണ’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതേസമയം, ഇത്ര നിസാരമായി ഒരു വിവാഹബന്ധം വേര്‍പിരിഞ്ഞതിനെ ചിലർ ചോദ്യം ചെയ്യാതിരുന്നുമില്ല.
Whole family celebrating the breakup is wild😭 pic.twitter.com/dNkDAEceDE
— FadeHubb (@FadeHubb) May 9, 2024