എട്ടു വര്‍ഷത്തോളം ദമ്പതിമാരായി കഴിഞ്ഞവര്‍ ഒരു ദിവസം മരണപ്പെട്ടതോടെയാണ് വീട്ടുകാര്‍ ഒരു സത്യം മനസിലാക്കുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തതോടെയാണ് ഭാര്യാഭര്ത്താക്കന്മാരായി ജീവിച്ച ഇരുവരും പുരുഷന്മാരാണെന്ന് തെളിഞ്ഞത്.
2012 ല്‍ വിവാഹിതരായ ഇരുവരും ഭിന്നലിംഗ ദമ്പതികളായി തങ്ങളുടെ കുടുംബത്തിനും അയല്‍ക്കാര്‍ക്കും മുന്നില്‍ അവതരിപ്പിക്കുകയും വിവാഹത്തിന് രണ്ട് വര്‍ഷത്തിന് ശേഷം ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് ദമ്പതികള്‍ തമ്മില്‍ വഴക്കിട്ടതായും തുടര്‍ന്ന് ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായും സെഹോര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് സമീര്‍ യാദവ് പറഞ്ഞു.
‘തീപിടുത്തത്തിനിടെ ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ചതോടെ ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റു. ഓഗസ്റ്റ് 12 നാണ് ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഗുരുതരാവസ്ഥയിലായ ഇവരെ ഭോപ്പാലിലേ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഓഗസ്റ്റ് 12 ന് ഭാര്യ മരിച്ചപ്പോള്‍ ഭര്‍ത്താവ് ഓഗസ്റ്റ് 16 ന് മരിച്ചു. പൊലീസ് പറയുന്നു.
കുടുംബത്തോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്ന് അവര്‍ പറഞ്ഞു, വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി ഞങ്ങള്‍ കാത്തിരുന്നു. അത് ലഭിച്ചതോടെ ഈ വിവരം ഉറപ്പിക്കുകയായിരുന്നു വെന്നും പോലീസ് പറയുന്നു.