പലിശയ്ക്ക് വാങ്ങിയതിന്റെ പലമടങ്ങ് തിരിച്ചടച്ചു! അന്വേഷിക്കാന്‍ കളക്ടറുടെ ഉത്തരവുണ്ടായിട്ടും പോലീസ് കണ്ടില്ലെന്ന് നടിച്ചു; പിഞ്ചുകുഞ്ഞുള്‍പ്പെടെ കുടുംബം പരസ്യമായി തീകൊളുത്തി

തെരഞ്ഞെടുപ്പ് സമയങ്ങളില്‍ നരേന്ദ്രമോദിയും ബിജെപിയും കൊട്ടിഘോഷിച്ച അച്ചാ ദിന്‍ കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും മാത്രമാണുണ്ടായതെന്ന് തെളിയിക്കുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പുറത്തു വന്നുകൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ കൂടുതല്‍ ദുരുതത്തിലേയ്ക്ക് ആഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് തെളിയിക്കുന്ന മറ്റൊന്നു കൂടി സംഭവിച്ചത്. കൊള്ളപ്പലിശക്കാരന്റെയും പോലീസിന്റെയും പീഡനം സഹിക്കാനാവാതെ തമിഴ്നാട്ടില്‍ നാലംഗ കുടുംബം സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തിരുനെല്‍വേലി കളക്ടറേറ്റിനു മുന്നിലാണു കുടുംബം സ്വയം തീകൊളുത്തിയത്. ഇസക്കി മുത്തു(32)വും ഭാര്യയും രണ്ടു കുട്ടികളുമാണ് തീകൊളുത്തിയത്. ശരീരമാസകലം പൊള്ളലേറ്റ നാലു പേരുടെയും നില അതീവഗുരുതരമാണ്. കുഞ്ഞുങ്ങള്‍ക്ക് രണ്ടും അഞ്ചുമാണു വയസ്സ്. തിരുന്നല്‍വേലിയിലെ പലിശക്കാരനില്‍നിന്ന് കച്ചവട ആവശ്യത്തിനു വേണ്ടി മുത്തു 1.40 ലക്ഷം രൂപ വാങ്ങിയിരുന്നു.

പലപ്പോഴായി 2.34 ലക്ഷം രൂപ തിരിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നെയും പണം ആവശ്യപ്പെട്ട് പലിശക്കാരന്‍ മുത്തുവിനെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേതുടര്‍ന്ന് മുത്തു പോലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. കൂടാതെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് മുത്തു കളക്ടറെ സമീപിച്ചത്. സംഭവത്തെക്കുറിച്ച് പോലീസിനോട് അന്വേഷിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പീഡനം അസഹ്യമായതോടെയാണ് മുത്തു കുടുംബത്തോടൊപ്പം കളക്ടറേറ്റിനു മുന്നിലെത്തി ദേഹത്തു മണ്ണെണ്ണയൊഴിച്ചു സ്വയം തീകൊളുത്തിയത്. രാജ്യത്തിന്റെ പുരോഗതിയ്ക്ക തടസമായി നില്‍ക്കുന്ന കള്ളപ്പണം കണ്ടെത്തി സാധാരണക്കാരന് വിതരണം ചെയ്യും എന്ന് പാവങ്ങളെ പറഞ്ഞു പറ്റിച്ച് അവരുടെ വോട്ട് വാങ്ങി അധികാരത്തിലേറിയ സര്‍ക്കാരും അധികാരികളും ഒന്ന് മനസിലാക്കേണ്ടിയിരിക്കുന്നു, തെരഞ്ഞെടുപ്പ് ഒരു തവണ മാത്രമല്ല ഉള്ളത്.

 

Related posts