ക്ഷേത്ര ദർശനത്തിന് ഭക്തർ എത്തിയത് 25 കിലോഗ്രാം സ്വർണം ധരിച്ച്. പൂനെയിൽ നിന്നുള്ള കുടുംബമാണ് തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ 25 കിലോഗ്രാമിന്റെ സ്വർണാഭരണം ധരിച്ചെത്തി ദർശനം നടത്തിയത്.
നാലംഗ കുടുംബം കൂപ്പുകൈകളുമായി നിൽക്കുന്നത് വീഡിയോയിൽ കാണാം. കഴുത്തിൽ കട്ടിയുള്ള സ്വർണമാലകൾ അണിഞ്ഞ് വെള്ള വസ്ത്രം ധരിച്ച രണ്ട് പുരുഷന്മാരും, സ്വർണ്ണ നിറത്തിലുള്ള സാരി ധരിച്ച് ആഭരണങ്ങളിൽ പൊതിഞ്ഞ ഒരു സ്ത്രീയുമുണ്ട്. ഇവരുടെ മുന്നിൽ ഒരു കുട്ടി നിൽക്കുന്നതും വീഡിയോയിൽ കാണാം.
പൂനെ കുടുംബം ഒരു പോലീസുകാരനോടൊപ്പമാണ് ക്ഷേത്ര പരിസരത്ത് നടക്കുന്നത്. 1.4 ലക്ഷത്തിലധികം വ്യൂസ് നേടി വീഡിയോ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലായി.
‘ആദായ നികുതി ഇപ്പോൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്, എന്തിനാണ് ദൈവത്തിനു മുന്നിൽ ഈ പ്രകടനം’ എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം നിബിഡ വനത്തിന് നടുവിലാണ്. ഹിന്ദുമതമനുസരിച്ച് മഹാവിഷ്ണുവിന്റെ അവതാരമാണെന്ന് വിശ്വസിക്കപ്പെടുന്ന വെങ്കിടേശ്വരനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. വാസ്തുവിദ്യാപരമായും ഈ ക്ഷേത്രത്തിന് വളരെ പ്രാധാന്യമുണ്ട്. പലപ്പോഴും പ്രമുഖ വ്യക്തികൾ ഈ ക്ഷേത്രത്തിൽ സന്ദർശനം നടത്താറുണ്ട്.
VIDEO | Andhra Pradesh: Devotees from Pune wearing 25 kg of gold visited Tirumala's Venkateswara Temple earlier today.
— Press Trust of India (@PTI_News) August 23, 2024
(Full video available on PTI Videos – https://t.co/n147TvqRQz) pic.twitter.com/k38FCr30zE