മക്കള്‍ 17 പേര്‍; പോരെന്ന് ദമ്പതികള്‍ മതിയെന്ന് നാട്ടുകാര്‍, അവസാനം നാട്ടുകാര്‍ക്ക് വിജയം

gujjjഅഹമ്മദാബാദ്: ഇവര്‍ ചൈനയില്‍ വല്ലോം ആയിരുന്നെങ്കില്‍ പിഴയടച്ച്  കുത്തുപാളയെടുക്കുമായിരുന്നു.  ഗുജറാത്തിലെ പിന്നാക്ക ജില്ലയായ ദഹോദ് സ്വദേശികളായ ദമ്പതികള്‍ക്ക്  മക്കള്‍ 17 പേരാണ്.  അതില്‍ 16 പേരും പെണ്‍കുട്ടികളാണ് ഒരേയൊരു ആണ്‍തരിമാത്രം.കുടുംബം വിപുലീകരിക്കുവാനുള്ള രാം സിന്‍ഹിന്റേയും (44) ഭാര്യ കാനു സങ്കോട്ടിന്റേയും (40) താല്‍പര്യത്തെ അവസാനം  ഗ്രാമമുഖനും നാട്ടുകാരും ചേര്‍ന്നാണ് നിരുത്സാഹപ്പെടുത്തിയത്. നാട്ടുകാരില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമായതോടെ രണ്ടാമതൊരു ആണ്‍കുട്ടിക്കു വേണ്ടിയുള്ള ശ്രമം ഉപേക്ഷിക്കാന്‍ ദമ്പതികള്‍ തയ്യാറാകുകയായിരുന്നു. രണ്ടാഴ്ച മുന്‍പ് രാം സിന്‍ഹ് ഭാര്യയെ വന്ധ്യംകരണത്തിന് വിധേയയാക്കുകയും ചെയ്തു.

ആണ്‍കുട്ടിയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പാണ് ഇവര്‍ക്ക് ഇത്രയധികം കുട്ടികളുണ്ടാകാനുള്ള കാരണം. അങ്ങനെ 2013ല്‍ വിജയ് എന്നൊരു മകന്‍ ജനിച്ചു. അപ്പോള#ണ് രണ്ടാമതൊരു ആണ്‍കുട്ടി കൂടി വേണമെന്ന മോഹമുദിച്ചത്. അങ്ങനെ ഗര്‍ഭധാരണം തുടര്‍ന്നു. എന്നാല്‍ പിന്നീടുണ്ടായതും പെണ്‍കുട്ടികളായി. അങ്ങനെ 17പേര്‍ ഇവര്‍ പതിനെട്ടിലേക്ക് കടക്കാനൊരുങ്ങുമ്പോഴാണ് നാട്ടുകാര്‍ തടസ്സവുമായെത്തിയത്.

17-ാമത്തെ കുട്ടിയുടെ ജനനത്തീയതി രാംസിന്‍ഹിന് ഓര്‍മയില്ല. കുട്ടിയ്ക്ക് ഇതുവരെ പേരിട്ടിട്ടുമില്ല. കുട്ടിയ്ക്ക് പേരിട്ടിട്ടുമില്ല. ഈ ദമ്പതികള്‍ക്ക്  2015 സെപ്തംബറില്‍ ജനിച്ച 16-ാമത്തെ കുട്ടിയുടെ പേര് സ്മൃത എന്നാണെന്നും റാംസിന്‍ഹ് പറയുന്നു. പതിനാറ് പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ മരണമടഞ്ഞു. രണ്ടു പേരെ വിവാഹം ചെയ്തയച്ചു. രണ്ടു പേരെ രാജ്‌കോട്ടിലേക്ക് ജോലിക്ക് അയച്ചിരിക്കുകയാണെന്നും രാം സിന്‍ഹ് പറയുന്നു. ചോളവും ഗോതമ്പും കൃഷി ചെയ്യുകയാണ് രാം സിന്‍ഹിന്റെ തൊഴില്‍. ഭാര്യയാകട്ടെ  മറ്റു കൃഷിയിടങ്ങളില്‍ ജോലിയ്ക്കു പോകുന്നുമുണ്ട്.

Related posts