കു​ടും​ബ​വ​ഴ​ക്ക്: ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി​യ​തി​നു പി​ന്നാ​ലെ യു​വ​തി തൂ​ങ്ങി​മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് ഗാ​സി​യാ​ബാ​ദി​ൽ​നി​ന്നു വീ​ടു​വി​ട്ട യു​വ​തി ഭ​ർ​ത്താ​വു ജീ​വ​നൊ​ടു​ക്കി​യ വാ​ർ​ത്ത​യ​റി​ഞ്ഞ​യു​ട​ൻ തൂ​ങ്ങി​മ​രി​ച്ചു.

വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ലോ​ണി റൗ​ണ്ട് എ​ബൗ​ട്ടി​ന​ടു​ത്തു​ള്ള വൈ​ദ്യു​തി പോ​സ്റ്റി​ൽ ആ​ണ് യു​വ​തി തൂ​ങ്ങി​മ​രി​ച്ച​ത്. ഗാ​സി​യാ​ബാ​ദി​ലെ ലോ​നി ബോ​ർ​ഡ​ർ ഏ​രി​യ​യി​ൽ താ​മ​സി​ച്ചി​രു​ന്ന വി​ജ​യ് പ്ര​താ​പ് ചൗ​ഹാ​ൻ (32), ഭാ​ര്യ ശി​വാ​നി (28) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ദ​മ്പ​തി​ക​ൾ​ക്ക് ഒ​രു വ​യ​സു​ള്ള പെ​ൺ​കു​ഞ്ഞു​ണ്ട്.

ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഇ​രു​വ​രും ത​മ്മി​ൽ രൂ​ക്ഷ​മാ​യ ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന് ശി​വാ​നി വീ​ടു​വി​ട്ട് വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. ദ​ന്പ​തി​ക​ൾ ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കി​നെ​ക്കു​റി​ച്ച​റി​ഞ്ഞ ബ​ന്ധു ‌വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വി​ജ​യ്‌​യെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

വി​ജ​യ്‌​യു​ടെ അ​മ്മാ​യി ഉ​ട​ൻ ത​ന്നെ സം​ഭ​വം ശി​വാ​നി​യെ അ​റി​യി​ച്ചു. വാ​ർ​ത്ത അ​റി​ഞ്ഞ​യു​ട​ൻ വൈ​ദ്യു​തി​ത്തൂ​ണി​ൽ ശി​വാ​നി തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment