
ലോകം മുഴുവന്‍ ആഘോഷിച്ചതായിരുന്നു അവരുടെ പ്രണയം. അവള്‍ക്ക് അന്ന് പ്രായം വെറും 19 അദ്ദേഹത്തിനാവട്ടെ 49ഉം. മാത്രമല്ല അദ്ദേഹം അവളുടെ അധ്യാപകന്‍ ആയിരുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ കാമുകീകാമുകന്മാര്‍ എന്നറിയപ്പെട്ട പ്രൊഫസര്‍ മടുക് നാഥ് ചൗധരിയുടെയും അദ്ദേഹത്തിന്റെജൂലി കുമാരിയുടെയും പ്രണയം ഇന്നും ആളുകള്‍ ആഘോഷിക്കുകയാണ്.
ബിഹാറിലെ പ്രണയഗുരു എന്നറിയപ്പെട്ട മടുക് നാഥിന്റെ ശിഷ്യയായിരുന്ന ജൂലി പിന്നീട് കാമുകിയായും ശേഷം ഭാര്യയായും മാറുകയായിരുന്നു.
ബിഹാറിലെ പാറ്റ്‌ന യൂണിവേഴ്‌സിറ്റിയില്‍ ഹിന്ദി വകുപ്പ് അധ്യാപകനായിരുന്നു അന്ന് 49 വയസ്സുണ്ടായിരുന്ന പ്രൊഫസര്‍ മടുക് നാഥ് അദ്ദേഹത്തിന്റെ ശിഷ്യയായിരുന്നു ജൂലി.
2004ലാണ് ഇരുവരും കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ശിഷ്യയായിരുന്ന ജൂലി ക്ലാസില്‍ വൈകിയെത്തിയതിനെ തുടര്‍ന്നുള്ള ശകാരവും അതിനെ തുടര്‍ന്നുള്ള സൗഹൃദവുമാണ് ഇരുവരെയും അടുപ്പിച്ചത്
പ്രൊഫസര്‍ മടുക് നാഥിന് ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്നു. ശാന്തമായ ജീവിതം ഭാര്യ ആബാ വീട്ടമ്മയായി കഴിയുകയായിരുന്നു ഇരുവരും തമ്മിലുള്ള അടുപ്പം പതിയെ പ്രണയത്തിലേക്ക് വഴിമാറി ജൂലി ആണ് പ്രൊഫസര്‍ ഇല്ലാതെ തനിക്ക് ജീവിക്കാനാകില്ല എന്ന് ആദ്യം പറഞ്ഞത്.

അദ്ദേഹം അതിന് അനുകൂലമായിരുന്നില്ല എന്നാല്‍ പ്രണയം അദ്ദേഹത്തെ മാറ്റി മറിച്ചു. മറ്റെല്ലാം മറന്ന് പ്രണയിക്കാന്‍ തുടങ്ങി അവര്‍ എന്നാല്‍ ഒട്ടും എളുപ്പമായിരുന്നില്ല.
അത് മകള്‍ ആകാന്‍ പ്രായമുള്ള വിദ്യാര്‍ത്ഥിനിക്കൊപ്പം പാര്‍ക്കിലും ബീച്ചിലും എല്ലാം കറങ്ങുന്ന പ്രൊഫസര്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു.
ഇരുവരെയും കുറിച്ച് കഥകള്‍ പരന്നതോടെ വീട്ടിലും നാട്ടിലുമെല്ലാം പ്രശ്‌നമായി. ബന്ധുക്കള്‍ പ്രൊഫസറെ ഒറ്റപ്പെടുത്തി. ഭാര്യയുടെ ബന്ധുക്കള്‍ ഇരുവരെയും പരസ്യമായി തല്ലിച്ചതച്ചു
തെരുവില്‍ വെച്ച് അദ്ദേഹത്തിന്റെ മുഖത്ത് അവര്‍ കരിയോയില്‍ ഒഴിച്ചു തുടര്‍ന്ന് ഭാര്യ നല്‍കിയ പരാതിയില്‍ ഗാര്‍ഹിക പീഡന കുറ്റംചുമത്തി പ്രൊഫസറെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു വിശ്വാസവഞ്ചന കേസില്‍ ജൂലിയും ജയിലിലായി
പാറ്റ്‌ന സര്‍വകലാശാല അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. 2009ല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. എല്ലാവരും ആ പ്രണയത്തെ ശപിച്ചു മാധ്യമങ്ങള്‍ അവരുടെ വാര്‍ത്തകള്‍ തുടര്‍ച്ചയായി നല്‍കി. ജയില്‍മോചിതനായ പ്രൊഫസര്‍ ജൂലിയെ കൈവിട്ടില്ല.
അദ്ദേഹം പാറ്റ്‌ന വിട്ട് ഭഗല്പൂരില്‍ എത്തി ഒരുമിച്ച് താമസം തുടങ്ങി. പിന്നീട് അദ്ദേഹം കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. 2013 ഫെബ്രുവരി 13ന് അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് കോടതി വിധിച്ചു.
എന്നാല്‍ സര്‍വകലാശാല വിധി നടപ്പാക്കിയില്ല. അതിനായി അദ്ദേഹത്തിന് സത്യാഗ്രഹം കിടക്കേണ്ടി വന്നു. ഒടുവില്‍ ചാന്‍സലറായ ഗവര്‍ണര്‍ ഇടപെട്ടു വിധി നടപ്പാക്കി. പുറത്തായ കാലത്തെ ശമ്പളമായ 20 ലക്ഷം രൂപയും അദ്ദേഹത്തിന് ലഭിച്ചു.
ആ വിവാഹമോചന കേസില്‍ കോടതി ഭാര്യക്കും കുട്ടികള്‍ക്കും മാസം 15000 രൂപ ചിലവിനു നല്‍കാനും വിധിച്ചു. പാറ്റ്‌നയിലെ രണ്ടു വീടുകളില്‍ ഒന്ന് ആദ്യ ഭാര്യയ്ക്ക് നല്‍കി. കോടികള്‍ വിലമതിക്കുന്ന വീട് ആയിരുന്നു അത്.
പ്രൊഫസറിനോട് ഉള്ള പ്രണയം ശാരീരികം എന്നതിനേക്കാള്‍ ആത്മീയമാണ് എന്നാണ് ജൂലി മാധ്യമങ്ങളോട് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തോടുള്ള ആരാധനയില്‍ നിന്നാണ് അത് ഉണ്ടായത് എന്നും അവര്‍ തുറന്നുപറഞ്ഞു.

നിരവധി പ്രതിബന്ധങ്ങളുണ്ടായിരുന്നെങ്കിലും അതെല്ലാം വകഞ്ഞുമാറ്റി അവര്‍ സന്തോഷപൂര്‍വം ജീവിതം ആരംഭിച്ചു. ഇവരുടെ പ്രണയകഥ ലോകമാധ്യമങ്ങള്‍ വരെ ഏറ്റു പിടിച്ചു. അവര്‍ തന്നെയാണ് അദ്ദേഹത്തിന് ലവ് ഗുരു എന്ന പേരും നല്‍കിയത്.
മനോഹരമായിരുന്നു ആ ജീവിതം എന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. പൊതു പ്രവര്‍ത്തനത്തിലും സജീവമായ പ്രൊഫസര്‍കൊപ്പം പൊതുപരിപാടികളിലും ജൂലി പങ്കാളിയായി. തങ്ങളുടെ അസാധാരണമായ പ്രണയത്തെ കുറിച്ച് പ്രൊഫസര്‍ ഒരു പുസ്തകവും എഴുതി.
മടുക് ജൂലി ഡയറി എന്ന ആ പ്രണയകഥ ഏറെ ശ്രദ്ധിക്കപ്പെട്ടു ചര്‍ച്ചകളില്‍ നിറഞ്ഞു വാലന്റൈന്‍സ് ഡേ ആഘോഷങ്ങളില്‍ ഇരുവരും അതിഥികളായിരുന്നു. മാധ്യമങ്ങള്‍ നിരന്തരം ഇവരെക്കുറിച്ച് എഴുതി പ്രണയവുമായി ബന്ധപ്പെട്ട പര്യായമായി ഇരുവരും മാറി.
എന്നാല്‍ ആറു വര്‍ഷം മുന്‍പ് വീണ്ടും കഥ മാറി പ്രണയത്തിന്റെ ആനന്ദങ്ങളില്‍ നിന്നും വൈവാഹിക ജീവിതത്തിലേക്ക് വന്നു വീണ് ജൂലി പതിയെ ആത്മീയ പാതയിലേക്ക് കൂടുതല്‍ സഞ്ചരിക്കാന്‍ തുടങ്ങി.
ബനാറസ് ഹിന്ദു സര്‍വകലാശാലയിലും ജെഎന്‍യുവിലും പഠിച്ച ജൂലി ആത്മീയ കേന്ദ്രങ്ങളിലേക്ക് ഒറ്റയ്ക്കുള്ള സഞ്ചാരങ്ങള്‍ ആരംഭിച്ചു. ഇത് അവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി
തുടര്‍ന്ന് ജൂലി ബന്ധം അവസാനിപ്പിച്ച് ഒറ്റയ്ക്ക് ജീവിക്കാന്‍ ആരംഭിച്ചു. പുതുശ്ശേരിയിലും ഋഷികേശിലും പൂനയിലെ ഓരോ ആശ്രമത്തിലും ആയി അവര്‍ കഴിഞ്ഞു. പൊതുപരിപാടികളില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന ജൂലിയുടെ വിവരങ്ങള്‍ പിന്നീട് ആരും അധികം കേട്ടിട്ടില്ല.
പാറ്റ്‌നയില്‍ വരുമ്പോള്‍ ജൂലി തന്നെ കാണാന്‍ വരാറുണ്ട് എന്ന് പ്രൊഫസര്‍ പറഞ്ഞിരുന്നു. ഇപ്പോഴും ഇടയ്ക്ക് വിളിക്കും ആത്മീയമായ വഴികളിലൂടെ സഞ്ചരിക്കുകയാണ് എന്ന് അവളും ശാന്തി തേടിയുള്ള യാത്ര അവള്‍ തുടരട്ടെ എന്ന് അദ്ദേഹവും പറയാറുണ്ടായിരുന്നു.
എന്നാല്‍ ജൂലി പോയതോടെ പ്രൊഫസര്‍ പാറ്റ്‌നയിലെ ഫ്‌ളാറ്റില്‍ തനിച്ചായി 2017ല്‍ അദ്ദേഹം ജോലിയില്‍ നിന്നും വിരമിച്ചു. ഭാര്യയും കുടുംബവും അതേ നഗരത്തില്‍ ഉണ്ടെങ്കിലും അദ്ദേഹവുമായി യാതൊരുവിധ ബന്ധവുമില്ല.
മറ്റൊരു കല്യാണത്തെക്കുറിച്ച് താന്‍ ആലോചിച്ചിരുന്നതായും പ്രൊഫസര്‍ ഒരിക്കല്‍ പറഞ്ഞു. ഇപ്പോള്‍ 64 വയസുള്ള പ്രൊഫസര്‍ തനിക്കും ജൂലിക്കും മനസ്സുകൊണ്ട് ഒരേ പ്രായമാണെന്നും പറഞ്ഞിരുന്നു. ഓഷോയുടെ ആരാധകനായ പ്രൊഫസര്‍ ജീവിതത്തെ മാറ്റിമറിക്കുന്ന വ്യക്തിയാണ് പ്രണയമെന്നും പറയുന്നു.
ഏറെ നാളായി ജൂലിയെക്കുറിച്ച് ആര്‍ക്കും വിവരമൊന്നുമില്ലായിരുന്നെങ്കിലും അടുത്തിടെ അവരുടെ ദേവി എന്നു പേരുള്ള ഒരു സുഹൃത്ത് ഒരു വെളിപ്പെടുത്തല്‍ നടത്തി. ജൂലി ഇപ്പോള്‍ ട്രിനിഡാഡിലുണ്ടെന്നും ജീവിതവും മരണവുമായി മല്ലിട്ടു കൊണ്ടിരിക്കുകയാണെന്നുമായിരുന്നു അത്.
തന്റെ ആരോഗ്യസ്ഥിതി ഏറെ വഷളായെന്നും തന്നെ ഇന്ത്യയിലേക്ക് കൊണ്ടു വന്ന് ചികിത്സിക്കണമെന്നും പറഞ്ഞ് ജൂലി തനിക്കെഴുതിയ കത്തും ദേവി വെളിയില്‍ വിട്ടിരുന്നു. ജൂലിയുടെ മാനസിക നില വഷളാണെന്നും ദേവി പറഞ്ഞു.
ദേവി ഇക്കാര്യം പ്രൊഫസറോടു സംസാരിച്ചപ്പോള്‍ ജൂലിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന കാര്യം അദ്ദേഹവും സമ്മതിച്ചു. എന്നാല്‍ ജൂലിയെ ഇന്ത്യയിലെത്തിക്കാനുള്ള പണം തന്റെ കൈയ്യിലില്ലെന്നും പ്രൊഫസര്‍ ദേവിയോടു പറഞ്ഞു.
തുടര്‍ന്ന് ഇക്കാര്യത്തിനായി ദേവി ജൂലിയുടെ സഹോദരനെ സമീപിച്ചപ്പോള്‍ ജൂലിയുമായി ഇപ്പോള്‍ യാതൊരു ബന്ധവുമില്ലെന്നായിരുന്നു അയാളുടെ മറുപടി. നിലവില്‍ ജൂലിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട നിലയിലാണെന്നാണ് വിവരം.
മാനസിക നില വീണ്ടെടുത്തെന്നും. എന്നാല്‍ പൂര്‍ണമായും മാനസികാരോഗ്യം വീണ്ടെടുക്കാന്‍ കുറച്ചു സമയം കൂടി വേണമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും വിവരമുണ്ട്.
ജൂലിയെ ഇന്ത്യയിലെത്തിക്കണമെന്നഭ്യര്‍ഥിച്ച് ദേവി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തെഴുതുകയും ചെയ്തിരുന്നു. എത്രയും വേഗം ജൂലിയെ ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നു തന്നെയാണ് സൂചന. താന്‍ ഇപ്പോഴും ജൂലിയെ സ്‌നേഹിക്കുന്നുണ്ടെന്ന് പ്രൊഫസര്‍ പറയുന്നു.