ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഏതാനും ദിവസങ്ങൾ മാത്രമാണ് ഇനി ദീപാവലിക്ക് ഉള്ളത്. സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിനായി വീടുകളും പരിസരവും ദീപങ്ങളാൽ അലങ്കരിക്കപ്പെടും. ഇതിനായി വീടും പരിസരവും എല്ലാ ആളുകളും വൃത്തിയാക്കുന്നു. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ ആണ് വൈറലാകുന്നത്.
ദീപാവലിക്ക് മുന്നോടിയായുള്ള ശുചീകരണത്തിന്റെ ഭാഗമായി വീട്ടിലെ ഉപകരണങ്ങൾ വരെ കഴുകി വൃത്തിയാക്കുന്ന വീഡിയോ ആണിത്. ആദ്യത്തെ വീഡിയോയിൽ സ്ത്രീ വീട്ടിലെ കട്ടിൽ വരെ കഴുകുന്നു. രണ്ടാമത്തെ വീഡിയോയിൽ വീട്ടിലെ ഫാൻ വരെ ഊരി കഴുകുന്നതാണ് കാണാൻ സാധിക്കുന്നത്.
ഈ രണ്ട് വീഡിയോ കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ അമ്പരന്നു. ഇലക്ട്രിക്ക് ഉപകരണമായ ഫാനില് ജലാംശമുണ്ടെങ്കില് അത് ഷോട്ടാവാനുള്ള സാധ്യതകള് ഏറെയാണ്. അത് പോലെ തന്നെ പ്ലൈവുഡില് നിര്മ്മിച്ച കട്ടിലില് വെള്ളം വീണാല് അത് വേഗത്തിൽ നശിച്ച് പോകുമെന്നും ആളുകൾ കമന്റ് ചെയ്തു.