തെന്നിന്ത്യന്‍ സൂപ്പര്‍താരം സാമന്തയ്ക്ക് പിറന്നാള്‍ സമ്മാനമായി ക്ഷേത്രം പണിത് ആരാധകന്. ആന്ധ്രാപ്രദേശിലാണ് സാമന്തയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സാമന്തയുടെ പിറന്നാള്‍ ദിനമായ ഏപ്രില്‍ 28ന് ക്ഷേത്രം തുറക്കുമെന്നാണ് ആരാധകന് പറഞ്ഞിരിക്കുന്നത്.
സാമന്തയുടെ രൂപത്തിലുള്ള സ്വര്‍ണ നിറമുള്ള പ്രതിഷ്ഠയാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലാണ്.
ഏറ്റവും ഒടുവില്‍ സാമന്ത അഭിനയിച്ച ശാകുന്തളം എന്ന സിനിമയാണ് ക്ഷേത്രം പണിയാന്‍ തനിക്ക് പ്രചോദനമായതെന്നാണ് ആരാധകന് പറയുന്നത്.
താന്‍ ഇന്നുവരെ സാമന്തയെ നേരിട്ട് കണ്ടിട്ടില്ല പക്ഷേ, അവരുെട സിനിമ മാത്രമല്ല അവരെ മൊത്തത്തില്‍ തനിക്ക് ഇഷ്ടമാണെന്നും ഇയാള്‍ പറയുന്നു.
സാമന്ത ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തികള്‍ തന്നെ ആകര്‍ഷിക്കാറുണ്ടെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
ആരാധകന്റെ വീട്ടിലാണ് സാമന്തയുടെ കൂറ്റന്‍ പ്രതിമ ഒരുക്കിയത്. നിലവില്‍ താരത്തിന്റെ തലയുടെ ഭാഗമാണ് നിര്‍മിച്ചിരിക്കുന്നത്.
സാമന്തയ്ക്കുള്ള തന്റെ പിറന്നാള്‍ സമ്മാനമാണിതെന്നാണ് ഇയാള്‍ പറയുന്നത്. നേരത്തെ തെന്നിന്ത്യന്‍ താരം നയന്‍താര ഉള്‍പ്പെടെയുള്ള താരങ്ങളുടെ പേരില്‍ ക്ഷേത്രമുയര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു.